(moviemax.in) മലയാള സിനിമയിൽ നടിമാർ നിലനിൽക്കാത്തതിന് പിന്നിലെ കാരണത്തെ കുറിച്ച് നടി നിഖില വിമൽ പറഞ്ഞ വാക്കുകൾ വൈറലാകുന്നു. ആദ്യം വിളിച്ച് കൊണ്ട് വന്ന് അവസരം കൊടുക്കുന്നവർ പിന്നീട് പ്രതിഫലം കൂട്ടി ചോദിച്ചാൽ നടിമാരെ പരിഗണിക്കില്ലെന്ന് താരം പറയുന്നു. വിഐടി ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ നിഖില പറഞ്ഞു. അടുത്തിടെ ഇവിടുത്തെ ഫെയ്മസായ ഒരാൾ എന്നോട് ചോദിച്ചതാണ് എന്തുകൊണ്ടാണ് മലയാള സിനിമയിൽ നടിമാർ നിലനിൽക്കാത്തതെന്ന്.
പണ്ട് നടിമാരൊക്കെ ഒരുപാട് സിനിമകൾ ചെയ്തിരുന്നുവല്ലോയെന്ന്. ഇക്കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു... നിങ്ങൾ വിളിച്ചുകൊണ്ട് വന്ന് ആദ്യത്തെ സിനിമ കൊടുക്കും..... അതായത് ആദ്യം ഒരു പുതുമുഖ നടിയെ ഇൻട്രൊഡ്യൂസ് ചെയ്യും. പിന്നീട് ആ നടി രണ്ടാമത്തെ സിനിമ എങ്ങനെയൊക്കയോ സ്ട്രഗിൾ ചെയ്ത് ചെയ്യും. പിന്നെ മൂന്നാമത്തെ സിനിമ വരുമ്പോൾ അവർ സ്വാഭാവികമായി കാശ് കൂട്ടി ചോദിക്കും. അത് നിങ്ങൾക്ക് ഇഷ്ടമാകില്ല. അപ്പോൾ അവർ അടുത്ത പുതുമുഖ നടിയെ കൊണ്ടുവരും. മറ്റുള്ളവർ ഇവിടെ സ്ട്രഗിൾ ചെയ്യും. ഈ പറയുന്ന സാധനങ്ങളൊക്കെ മലയാള സിനിമയിൽ നിലനിൽക്കുമ്പോൾ... സത്യമായിട്ടും കാക്കനാട് പോയി വിളിച്ച് കൂവി കഴിഞ്ഞാൽ ഒരു ഫ്ലാറ്റിൽ നിന്നും കുറഞ്ഞത് മൂന്ന് പുതുമുഖ നടിമാരെങ്കിലും ഇറങ്ങി വരും.

ഭയങ്കര സ്ട്രഗിളാണ്. എല്ലാവരും വിചാരിക്കുന്നത് പോലൊരു കാര്യമല്ല അത്. പലരും സർവൈവ് ചെയ്യുന്നത് ഇൻഫ്ലൂവൻസർ മാർക്കറ്റിങ്ങൊക്കെ ഉള്ളതുകൊണ്ടാണ്. അല്ലെങ്കിൽ എന്ത് ചെയ്യും?. അപ്പോഴും അവർ ഇൻഫ്ലൂവൻസറാണോ ആക്ടറാണോയെന്ന സ്ട്രഗിളും നിങ്ങൾക്ക് വരും.
കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യട്ടേയെന്ന് ആരെങ്കിലും ചോദിച്ചാൽ വേണ്ടെന്നാണ് ഞാൻ പറയാറ്. മൂന്ന്, നാല് സിനിമകൾ കൂടി ചെയ്തശേഷം മാത്രം അതേ കുറിച്ച് ചിന്തിച്ചാൽ മതിയെന്നും പറയും. അല്ലാത്തപക്ഷം കൊച്ചിയിൽ വന്ന് നിന്നാൽ സ്ട്രഗിൾ ചെയ്യേണ്ടി വരും. ഞാൻ അടുത്ത കാലത്താണ് കൊച്ചിയിലേക്ക് വന്നത്. പണിയില്ലെങ്കിൽ അപ്പോൾ തന്നെ ഞാൻ നാട്ടിൽ പോകും. ആറ് കൊല്ലം മുമ്പാണ് ഞാൻ കൊച്ചിയിലേക്ക് ഷിഫ്റ്റായത്.
അതിന് മുമ്പ് വരെ വീട്ടിൽ പോയി വന്നാണ് അഭിനയിച്ചിരുന്നതെന്നും നിഖില പറയുന്നു. തനിക്ക് പ്രിയപ്പെട്ട കഥാപാത‍്രങ്ങളെ കുറിച്ചും സിനിമയിൽ പെരുമാറേണ്ട രീതിയെ കുറിച്ചും നടി സംസാരിച്ചു. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രം ജോ ആന്റ് ജോയാണ്. ചെയ്യാൻ പറ്റാത്തത് ഗുരുവായൂർ അമ്പലനടയിൽ സിനിമയിലെ കഥാപാത്രമാണ്.

ഞാൻ സംസാരിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ സംസാരിക്കാതെ ഇരിക്കുക എന്നത് എനിക്ക് ഒരു ടാസ്ക്കാണ്. കങ്കണ റണൗട്ടിന്റെ ക്വീൻ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണ്. ഉർവശി ചേച്ചി തലയണമന്ത്രത്തിലൊക്കെ ചെയ്തതുപോലുള്ള കഥാപാത്രങ്ങളും ഇഷ്ടമാണ്. പിന്നെ സ്ത്രീ കഥാപാത്രങ്ങളെ ഒരു പ്രത്യേക ചട്ടകൂടിൽ നിർത്തി പോട്രേറ്റ് ചെയ്യുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. അത് ആണുങ്ങളുടെ പോയിന്റ് ഓഫ് വ്യൂവിൽ സ്ത്രീകളെ കാണുന്നതിന്റെ പ്രശ്നമാണ്.
ശാക്തീകരിക്കാൻ നോക്കുന്നതിന്റെ പ്രശ്നമാണ്. എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. ഞാൻ ഭയങ്കര ക്രൂക്കഡാണെന്നൊക്കെ ആളുകൾ പറയുന്നത് കേൾക്കാൻ എനിക്ക് ഇഷ്ടമാണ്. കാരണം ഞാൻ അങ്ങനെയാണ്. അങ്ങനെ തന്നെയാണ് ആളുകൾ മനസിലാക്കിയിരിക്കുന്നതെന്ന് കേൾക്കുമ്പോൾ സന്തോഷമാണ് എന്നാണ് ഉദ്ദേശിച്ചത്.
എല്ലാവരേയും പോലെ നമ്മളും മനുഷ്യരാണല്ലോ. ഹേറ്റ് ഉണ്ടെങ്കിലും എനിക്ക് ഞാനായി നിൽക്കാൻ എല്ലാ സ്പേസിലും പറ്റുന്നുണ്ട്. അഹങ്കാരി ലേബൽ നല്ലതാണ്. ആളുകൾക്ക് നിങ്ങളെ ഈസിയായി യൂസ് ചെയ്യാൻ പറ്റില്ല. ഒന്ന് നിന്ന് കൊടുത്താൽ പിന്നെ അവർ അത് ഉപയോഗിക്കാൻ തുടങ്ങും. ചിലർ വിനയം കാണിക്കുന്നത് കാണുമ്പോൾ ഇവർ ശരിക്കും ഇങ്ങനെയൊക്കെ തന്നെയാണോയെന്ന് തോന്നാറുണ്ടെന്നും നിഖില പറയുന്നു.
If you go to Kakkanad and shout, at least three actresses will come out of the flat; if you give one, they will start using it - Nikhila Vimal
 
                    
                                                            



































