'ഒരു പ്രൊഡ്യൂസർ എത്ര കാലം ഇത് സഹിക്കണം' ; ഷറഫുദ്ദീനോട് കാരവനിൽ നിന്നും ക്ഷുഭിതനായി വിനായകൻ, വീഡിയോ

'ഒരു പ്രൊഡ്യൂസർ എത്ര കാലം ഇത് സഹിക്കണം' ; ഷറഫുദ്ദീനോട് കാരവനിൽ നിന്നും ക്ഷുഭിതനായി വിനായകൻ, വീഡിയോ
Oct 31, 2025 12:49 PM | By Athira V

( moviemax.in ) ദി പെറ്റ് ഡിറ്റക്റ്റീവ് നിർമാതാവായ ഷറഫുദ്ദീനോട് ക്ഷുഭിതനായി നടൻ വിനായകൻ. വീണ്ടും ഒരു കിടിലൻ പ്രോമോ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഷറഫുദ്ദീൻ. 'ഒരു പ്രൊഡ്യൂസർ എത്ര കാലം ഇത് സഹിക്കണം' എന്ന അടിക്കുറിപ്പോടെയാണ് ഷറഫുദ്ദീൻ ഈ വീഡിയോ പങ്കുവച്ചത്. ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഡേറ്റിന്റെ കാര്യം പറഞ്ഞ് കാരവന് അകത്തു നിന്ന് വിനായകൻ ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്നതും ഷറഫുദീൻ സമാധാനിപ്പിക്കുന്നതും ആണ് വീഡിയോയിൽ കാണുന്നത്. മുൻപ് കടുവകളോട് കുശലം പറയുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് ഷറഫുദ്ദീൻ ഒരു പ്രോമോ വീഡിയോ പുറത്തിറക്കിയത്. തിയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന തന്റെ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നുണ്ട്.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കേരളത്തിന് പുറത്തും വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. "പടക്കളം" എന്ന സൂപ്പർ ഹിറ്റിനു ശേഷം വീണ്ടും ഒരു ഷറഫുദീൻ ചിത്രം കേരളത്തിൽ തരംഗമാവുകയാണ്. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

ചിരിയോടൊപ്പം ഏറെ രസകരമായ രീതിയിൽ ആക്ഷനും ഉൾപ്പെടുത്തിയ ചിത്രം മികച്ച തീയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഗംഭീര പ്രകടനം കാഴ്ചവെച്ച ഷറഫുദീനും അനുപമക്കുമൊപ്പം വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ എന്നിവരും പ്രേക്ഷക പ്രശംസ നേടുന്നു. ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽതാഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്ന ചിത്രം ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ ആണ് സ്വന്തമാക്കുന്നത്.

sharafudheen shares new promo video of pet detective starring vinayakan

Next TV

Related Stories
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി; നവംബർ മൂന്നിന് പ്രഖ്യാപിക്കും

Oct 31, 2025 04:19 PM

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി; നവംബർ മൂന്നിന് പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി; നവംബർ മൂന്നിന്...

Read More >>
കാക്കനാട് പോയി കൂവിയാൽ ഫ്ലാറ്റിൽ നിന്നും മൂന്ന് നടിമാരെങ്കിലും ഇറങ്ങി വരും; ഒന്ന് നിന്ന് കൊടുത്താൽ പിന്നെ അവർ അത് ഉപയോ​ഗിക്കാൻ തുടങ്ങും -നിഖില വിമൽ

Oct 31, 2025 02:25 PM

കാക്കനാട് പോയി കൂവിയാൽ ഫ്ലാറ്റിൽ നിന്നും മൂന്ന് നടിമാരെങ്കിലും ഇറങ്ങി വരും; ഒന്ന് നിന്ന് കൊടുത്താൽ പിന്നെ അവർ അത് ഉപയോ​ഗിക്കാൻ തുടങ്ങും -നിഖില വിമൽ

കാക്കനാട് പോയി കൂവിയാൽ ഫ്ലാറ്റിൽ നിന്നും മൂന്ന് നടിമാരെങ്കിലും ഇറങ്ങി വരും; ഒന്ന് നിന്ന് കൊടുത്താൽ പിന്നെ അവർ അത് ഉപയോ​ഗിക്കാൻ തുടങ്ങും -നിഖില...

Read More >>
 'ആയുരാരോഗ്യ സൗഖ്യത്തിന്';  മമ്മൂട്ടിക്കായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്

Oct 30, 2025 04:40 PM

'ആയുരാരോഗ്യ സൗഖ്യത്തിന്'; മമ്മൂട്ടിക്കായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട്

നടൻ മമ്മൂട്ടിയുടെ പേരിൽ കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം...

Read More >>
'എൻ്റെ രണ്ട് മക്കളും സിനിമയിൽ എത്തുമെന്ന് ഞാൻ കരുതിയില്ല, ഇക്കൊല്ലം ഞങ്ങൾക്ക് പ്രിയപ്പെട്ടത്'; സുചിത്ര മോഹൻലാൽ

Oct 30, 2025 04:09 PM

'എൻ്റെ രണ്ട് മക്കളും സിനിമയിൽ എത്തുമെന്ന് ഞാൻ കരുതിയില്ല, ഇക്കൊല്ലം ഞങ്ങൾക്ക് പ്രിയപ്പെട്ടത്'; സുചിത്ര മോഹൻലാൽ

'എൻ്റെ രണ്ട് മക്കളും സിനിമയിൽ എത്തുമെന്ന് ഞാൻ കരുതിയില്ല, ഇക്കൊല്ലം ഞങ്ങൾക്ക് പ്രിയപ്പെട്ടത്'; സുചിത്ര...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall