(moviemax.in) യുവതാരം ആന്റണി വർഗീസും മലയാളിയും ദേശീയ അവാർഡ് ജേതാവുമായ തെന്നിന്ത്യൻ നായികതാരം കീർത്തി സുരേഷും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫസ്റ്റ് പേജ് പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമ്മി രാജീവൻ എന്നിവർ ചേർന്നാണ്.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. പ്രോജക്ട് സൈനിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. "Action Meets Beauty" എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ആക്ഷൻ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ ആന്റണി വർഗീസ് കീർത്തി സുരേഷിനൊപ്പം ഒന്നിക്കുന്ന ഈ പുതിയ ചിത്രവും ആക്ഷന് പ്രാധാന്യം ഉള്ളതാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിരക്കേറിയ താരമായ കീർത്തി സുരേഷ്, ഒരു ചെറിയ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങൾ വൈകാതെ പുറത്ത് വിടും എന്നാണ് സൂചനകൾ. ഡിജിറ്റൽ മാർക്കറ്റിംഗ് - വിവേക് വിനയരാജ്, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പി ആർ കൺസൽട്ടന്റ് ആൻഡ് സ്ട്രാറ്റജി - ലക്ഷ്മി പ്രേംകുമാർ.
Antony Varghese - Keerthy Suresh team is coming together for a pan-Indian film.

































