( moviemax.in) ദൃശ്യം 3യുടെ ഷൂട്ടിംഗ് നടക്കവേ തൃപ്പൂണിത്തുറ സ്‌കൂളിൽ എത്തി കുട്ടികളെ കണ്ട് മോഹൻലാൽ. സിനിമയിലെ കഥാപത്രമായ ജോർജുകുട്ടിയുടെ വേഷത്തിലാണ് നടൻ സ്‌കൂളിൽ എത്തിയത്. മോഹൻലാലിനെ കണ്ടതും കുട്ടികൾ എല്ലാവരും ആവേശത്തിലായി ലാലേട്ടാ എന്ന് വിളിക്കാൻ തുടങ്ങി. കുട്ടികളുടെ സ്നേഹത്തിന് മുൻപിൽ കൈകൂപ്പി എല്ലാവരോടും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
'തലമുറകളുടെ നായകൻ', 'പിള്ളേരുടെ സ്പിരിറ്റ് കണ്ടില്ലേ', 'കൊച്ചുകുട്ടികൾ പോലും അദ്ദേഹത്തെ ലാലേട്ടാ എന്ന് വിളിക്കുന്നു', 'ജെൻ സി…ആൽഫ എല്ലാവരും ഏട്ടൻ തൂക്കി', എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ ആരാധകർ രേഖപ്പെടുത്തുന്നത്. ഇപ്പോഴുള്ള കുട്ടികളും അദ്ദേഹത്തെ ആരാധിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.
https://x.com/WECineLoco/status/1983383182633586865
അതേസമയം, ദൃശ്യം 3യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വാഗമൺ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
Mohanlal visits school during Drishyam 3 shooting


































