ലാലേട്ടൻ വീണ്ടും പട്ടാളവേഷത്തിൽ? മോഹൻലാൽ-മേജർ രവി ചിത്രം ഒരുങ്ങുന്നത് ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ

ലാലേട്ടൻ വീണ്ടും പട്ടാളവേഷത്തിൽ? മോഹൻലാൽ-മേജർ രവി ചിത്രം ഒരുങ്ങുന്നത് ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ
Oct 29, 2025 01:20 PM | By Athira V

(moviemax.in) നിരവധി സിനിമകൾക്കായി ഒരുമിച്ച മലയാളത്തിലെ ഹിറ്റ് കോമ്പോകളിൽ ഒന്നാണ് മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട്. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകളിൽ ഈ കോമ്പോ ഒന്നിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പുതിയ സിനിമയുമായി മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. പതിവ് മേജർ രവി സിനിമകളെ പോലെ ഒരു പട്ടാളചിത്രമാകും ഇതെന്നാണ് സൂചന. ഓപ്പറേഷൻ സിന്ദൂറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമയിൽ മോഹൻലാൽ മേജർ മഹാദേവൻ ആയി തിരികെ എത്തുമെന്നാണ് റിപ്പോർട്ട്.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി പല ഇൻഡിസ്ട്രിയിൽ നിന്നുള്ള ഗംഭീര ടെക്‌നിഷ്യൻസ് ഒന്നിക്കുന്നു എന്നും സൂചനകളുണ്ട്. പേട്ട, 24 , ജനത ഗാരേജ്, മരക്കാർ തുടങ്ങിയ സിനിമകൾക്കായി കാമറ ചലിപ്പിച്ച എസ് തിരു ആണ് ഈ മേജർ രവി-മോഹൻലാൽ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക. അനിമൽ എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കിയ ഹർഷവർദ്ധൻ രാമേശ്വർ ആണ് സിനിമയുടെ മ്യൂസിക് ഡയറക്ടർ എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം ഒന്നും മേജർ രവിയുടെയും മോഹൻലാലിൻ്റെയും ഭാഗത്തിനിന്ന് വന്നിട്ടില്ല.

പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഏപ്രിൽ 22ന് ഉച്ചയോടെയായിരുന്നു ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പിന്നാലെ രാജ്യത്തെ പെൺമക്കളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ഭീകരർക്ക് ഇന്ത്യ നൽകിയ മറുപടി ആയിരുന്നു ഓപ്പറേഷൻ സിന്ദൂർ.

ബഹവല്‍പൂര്‍, മുരിഡ്കെ അടക്കമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിരുന്നു. ഒടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലൂടെ ആക്രമണ-പ്രത്യാക്രമണങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

mohanlal major ravi to join hands for a movie based on operation sindoor

Next TV

Related Stories
'നാലടി പൊക്കമുള്ള ശിഷ്യ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മൂന്നര അടിക്കാരൻ പരിശീലകന് ആഹ്ലാദം വാനോളം' -  പത്ര കട്ടിങ് പങ്കുവെച്ച് നവ്യ

Oct 29, 2025 12:55 PM

'നാലടി പൊക്കമുള്ള ശിഷ്യ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മൂന്നര അടിക്കാരൻ പരിശീലകന് ആഹ്ലാദം വാനോളം' - പത്ര കട്ടിങ് പങ്കുവെച്ച് നവ്യ

ഇപ്പോഴിതാ നവ്യ പങ്കുവെച്ച പഴയ കലോത്സവ ഓർമയുടെ ഒരു പേപ്പർ കട്ടിങ് പോസ്റ്റാണ് ശ്രദ്ധ...

Read More >>
'സാരിത്തുമ്പിൽ തൂങ്ങിമരിക്കേണ്ട സ്ഥിതി , പ്രേമിച്ച് സ്മിതയെ കല്യാണം കഴിച്ചു, കണ്ണീർ പൊടിയുന്ന അവസ്ഥയിലേക്കെത്തിയപ്പോൾ....'; സംവിധായകൻ

Oct 29, 2025 10:21 AM

'സാരിത്തുമ്പിൽ തൂങ്ങിമരിക്കേണ്ട സ്ഥിതി , പ്രേമിച്ച് സ്മിതയെ കല്യാണം കഴിച്ചു, കണ്ണീർ പൊടിയുന്ന അവസ്ഥയിലേക്കെത്തിയപ്പോൾ....'; സംവിധായകൻ

സാരിത്തുമ്പിൽ തൂങ്ങിമരിക്കേണ്ട സ്ഥിതി , പ്രേമിച്ച് സ്മിതയെ കല്യാണം കഴിച്ചു, കണ്ണീർ പൊടിയുന്ന അവസ്ഥയിലേക്കെത്തിയപ്പോൾ....';...

Read More >>
ചലച്ചിത്ര അക്കാദമി ചെയര്‍മാൻ നിയമനം: റസൂല്‍ പൂക്കുട്ടി പരിഗണനയില്‍

Oct 29, 2025 08:25 AM

ചലച്ചിത്ര അക്കാദമി ചെയര്‍മാൻ നിയമനം: റസൂല്‍ പൂക്കുട്ടി പരിഗണനയില്‍

ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍...

Read More >>
'ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരോ? ധൈര്യമുണ്ടെങ്കില്‍ എന്നോട് മുട്ട്'; മണവാളനെ വെല്ലുവിളിച്ച് ബോക്​സര്‍ അഫ്സല്‍ ഷാ

Oct 28, 2025 05:25 PM

'ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരോ? ധൈര്യമുണ്ടെങ്കില്‍ എന്നോട് മുട്ട്'; മണവാളനെ വെല്ലുവിളിച്ച് ബോക്​സര്‍ അഫ്സല്‍ ഷാ

'ധൈര്യമുണ്ടെങ്കില്‍ എന്നോട് മുട്ട്'; മണവാളനെ വെല്ലുവിളിച്ച് ബോക്​സര്‍ അഫ്സല്‍...

Read More >>
'വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു'; കുറിപ്പുമായി നവാസിന്റെ മക്കൾ

Oct 28, 2025 04:48 PM

'വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു'; കുറിപ്പുമായി നവാസിന്റെ മക്കൾ

'വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു'; കുറിപ്പുമായി നവാസിന്റെ...

Read More >>
സുന്ദരീ സുന്ദരന്മാരേ...വൈറലായി ഒരു കാസ്റ്റിംഗ് കോൾ വീഡിയോ; സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന് ആരാധകർ

Oct 28, 2025 12:35 PM

സുന്ദരീ സുന്ദരന്മാരേ...വൈറലായി ഒരു കാസ്റ്റിംഗ് കോൾ വീഡിയോ; സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന് ആരാധകർ

.വൈറലായി ഒരു കാസ്റ്റിംഗ് കോൾ വീഡിയോ; സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall