(https://moviemax.in/) മലയാളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. നന്ദനം എന്ന മലയാള സിനിമയിലൂടെ അഭിയ രംഗത്തേക്ക് കാലെടുത്ത് വെച്ച നവ്യ നായർ പിന്നീട് അഭിനയിച്ച സിനിമകൾ ഒക്കെയും മലയാളി മനസ്സുകളിൽ ഇടം നേടിയിട്ടുണ്ട് .
അഭിനയത്തോടൊപ്പം ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്ത രൂപങ്ങളിൽ പ്രാവീണ്യമുള്ള നവ്യ കേരളത്തിലും പുറത്തും ധാരാളം നൃത്തവേദികളിൽ സജീവമായി പങ്കെടുക്കാറുണ്ട്. തന്റെ കുട്ടിക്കാലത്തും കൗമാരത്തിലും നൃത്തവേദികളിൽ സജീവമായിരുന്നതിനെക്കുറിച്ച് നവ്യ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
നവ്യ നായരെ സംബന്ധിച്ചിടത്തോളം അവരുടെ കലോത്സവ ഓർമകൾ സന്തോഷവും വിജയവും സങ്കടവും എല്ലാം ഒരുപോലെ സമ്മാനിച്ചതാണ്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച പഴയ കലോത്സവ ഓർമയുടെ ഒരു പേപ്പർ കട്ടിങ് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
"പ്രതിഭയുടെ തിളക്കം വാനോളം' നാലടി പൊക്കമുള്ള ശിഷ്യ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മൂന്നര അടിക്കാരൻ പരിശീലകന് ആഹ്ലാദം വാനോളം. കായംകുളം സെന്‍റ് മേരീസ് ഹൈസ്ക്കൂളിലെ വി.ധന്യയാണ് യു.പി വിഭാഗം മോണോ ആക്ടിൽ ഒന്നാമത്തെത്തിയത്. പരിശീലകൻ ആലപ്പുഴക്കാരനായ സുദർശനും’.
അഞ്ചാം ക്ലാസ് എന്ന കാപ്ഷനോട് കൂടിയാണ് നവ്യ പത്ര കട്ടിങ് പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയത്.
Now, a paper cutting post of an old art festival memory shared by Navya is gaining attention.


































