'വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു'; കുറിപ്പുമായി നവാസിന്റെ മക്കൾ

'വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു'; കുറിപ്പുമായി നവാസിന്റെ മക്കൾ
Oct 28, 2025 04:48 PM | By Athira V

( moviemax.in) നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് അടുത്തിടെയാണ് ഹൃദയാഘാതം മൂലം വിടവാങ്ങിയത്. ഞെട്ടലോടെയാണ് ഈ വാർത്ത സിനിമാ ലോകം കേട്ടിരുന്നത്. ഇപ്പോഴിതാ നവാസിന്റെയും രഹ്നയുടെയും ഇരുപത്തിമൂന്നാം വിവാഹവാർഷികത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മക്കൾ. നവാസ് ആയിരുന്നു രഹ്നയുടെ ലോകമെന്നും എല്ലാ വിവാഹ വാർഷികത്തിലും ഇരുവരും ചേർന്ന് ചെടികൾ നടക്കുമെന്നും മക്കൾ പറഞ്ഞു. അങ്ങനെ നട്ട തൈകളും നവാസ് തന്നെ ആലപിച്ച ഗാനവും ഉൾപ്പെടുത്തിയ വീഡിയോ ആണ് നവാസിന്റെ ഫെയ്സ്ബുക്ക് പേജിൽ മക്കൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'പ്രിയരേ, ഉമ്മിച്ചിക്ക് ഇഷ്ടപ്പെട്ട പാട്ട് വാപ്പിച്ചി പാടി കൊടുത്തതാണ്, വാപ്പിച്ചി തന്നെ എഡിറ്റ്‌ ചെയ്ത വീഡിയോ ആണ് ഇത്. ഇന്ന് ഒക്ടോബർ 27, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും വിവാഹ വാർഷികമാണ്. ഇന്നത്തെ ദിവസം രാവിലെ 2പേരും ഒരുമിച്ച് ഫ്രൂട്ട്സിന്റെ തൈകൾ നടാറുണ്ട്. അങ്ങിനെ നട്ട തൈകളാണ് ഇവിടെ കായ്ച്ചു നിൽക്കുന്ന ഓരോ മരങ്ങളും, ഒന്നിനും പറ്റാത്ത ഈ അവസ്ഥയിൽ ഉമ്മച്ചിയുടെ ചെടികളെപ്പോലും ഉമ്മിച്ചി ശ്രദ്ധിച്ചില്ല. പക്ഷെ വാപ്പിച്ചിയെ ചേർത്തുപിടിച്ച് ഈ വാർഷികത്തിനും ഉമ്മിച്ചി ഫ്രൂട്ട്സിന്റെ തൈകൾ നട്ടു.

ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല. അവരുടെ പ്രണയം ഇപ്പോഴും കൗതുകത്തോടെയാണ് ഞങ്ങൾ നോക്കി നിൽക്കുന്നത്, വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, Tv കാണില്ല, ബെസ്റ്റ് ഫ്രണ്ട്‌സ് ഇല്ല, ഫാമിലി ഗ്രൂപ്പിലോ, ഫ്രണ്ട്‌സ് ഗ്രൂപ്പിലോ ഇല്ല. വാപ്പിച്ചിയില്ലാതെ ഒരു കല്ല്യാണത്തിനുപോലും പോവാറില്ല.. വാപ്പിച്ചിയായിരുന്നു ഉമ്മച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്. വാപ്പിച്ചി വർക്ക്‌ കഴിഞ്ഞു തിരിച്ചെത്തും വരെ വാപ്പിച്ചിക്കുവേണ്ടി ഉമ്മിച്ചി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും, വാപ്പിച്ചിതിരിച്ചെത്തിയാലാണ് ആ മുഖമൊന്നു തെളിയുന്നത്.

വാപ്പിച്ചി വന്നാൽ ഔട്ടിങ്ങിനു പോവാൻപോലും ഉമ്മിച്ചിക്കിഷ്ടമല്ല. വാപ്പിച്ചിയുമായി വീട്ടിൽത്തന്നെ ചിലവഴിക്കാനാണ് ഉമ്മിച്ചിക്കിഷ്ടം. 2പേർക്കും ഒരുമിച്ചെത്രനാൾ വീട്ടിലിരുന്നാലും ബോറടിക്കില്ല. ഉമ്മിച്ചിക്ക് ഒരാഗ്രഹവുമില്ലാത്ത ആളാണെന്ന് വാപ്പിച്ചി എപ്പോഴും പറയും. വാപ്പിച്ചിയും അടുക്കളയും ഞങ്ങളുമായിരുന്നു ഉമ്മച്ചിയുടെ ലോകം. ഈ ഭൂമിയിൽ വേറെന്തു നഷ്ടപ്പെട്ടാലും ഉമ്മിച്ചി പിടിച്ചു നിൽക്കുമായിരുന്നു, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു. ഇപ്പോൾ പടച്ചവൻ വാപ്പിച്ചിക്ക് എന്താണോ അവിടെ കൊടുക്കുന്നത് അതുതന്നെ ഉമ്മിച്ചിക്കും ഇവിടെ തന്നാൽ മതി എന്നാണ് ഉമ്മച്ചിയുടെ പ്രാർത്ഥന.

ഇത്രയും നേരത്തെ പിരിയേണ്ടവരായിരുന്നില്ല 2പേരും, ഒരുപാടു സ്നേഹിച്ചതിനാവും പടച്ചവൻ 2പേരെയും രണ്ടിടത്താക്കിയത്, മരണംകൊണ്ടും അവരെ വേർപിരിക്കാനാവില്ല. അവർ 2പേരും ഇപ്പോഴും കാത്തിരിപ്പിലാണ്, പരീക്ഷണത്തിനൊടുവിൽ, സുബർക്കത്തിൽ ഇവിടുത്തെ പോലെതന്നെ ഏറ്റവും നല്ല ഇണകളായി ജീവിക്കാൻ വാപ്പിച്ചിക്കും ഉമ്മിച്ചിക്കും പടച്ചവൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ'.



late actor kalabhavan navas children share emotional note on his wedding anniversary

Next TV

Related Stories
'ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരോ? ധൈര്യമുണ്ടെങ്കില്‍ എന്നോട് മുട്ട്'; മണവാളനെ വെല്ലുവിളിച്ച് ബോക്​സര്‍ അഫ്സല്‍ ഷാ

Oct 28, 2025 05:25 PM

'ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരോ? ധൈര്യമുണ്ടെങ്കില്‍ എന്നോട് മുട്ട്'; മണവാളനെ വെല്ലുവിളിച്ച് ബോക്​സര്‍ അഫ്സല്‍ ഷാ

'ധൈര്യമുണ്ടെങ്കില്‍ എന്നോട് മുട്ട്'; മണവാളനെ വെല്ലുവിളിച്ച് ബോക്​സര്‍ അഫ്സല്‍...

Read More >>
സുന്ദരീ സുന്ദരന്മാരേ...വൈറലായി ഒരു കാസ്റ്റിംഗ് കോൾ വീഡിയോ; സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന് ആരാധകർ

Oct 28, 2025 12:35 PM

സുന്ദരീ സുന്ദരന്മാരേ...വൈറലായി ഒരു കാസ്റ്റിംഗ് കോൾ വീഡിയോ; സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന് ആരാധകർ

.വൈറലായി ഒരു കാസ്റ്റിംഗ് കോൾ വീഡിയോ; സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന്...

Read More >>
ഗിരിരാജൻ കോഴി....! 'റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു'; വൈറലായി ഷറഫുദ്ദീന്‍റെ പോസ്റ്റ്

Oct 28, 2025 11:43 AM

ഗിരിരാജൻ കോഴി....! 'റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു'; വൈറലായി ഷറഫുദ്ദീന്‍റെ പോസ്റ്റ്

ഗിരിരാജൻ കോഴി....! 'റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു'; വൈറലായി ഷറഫുദ്ദീന്‍റെ...

Read More >>
നിന്റെ കുഞ്ഞമ്മയുടെ മകളാണോ? ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്ന പെണ്ണാണ്; പിആറിന് നല്ല പണം കൊടുക്കണ്ടേ?

Oct 28, 2025 11:21 AM

നിന്റെ കുഞ്ഞമ്മയുടെ മകളാണോ? ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്ന പെണ്ണാണ്; പിആറിന് നല്ല പണം കൊടുക്കണ്ടേ?

നിന്റെ കുഞ്ഞമ്മയുടെ മകളാണോ? ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്ന പെണ്ണാണ്; പിആറിന് നല്ല പണം കൊടുക്കണ്ടേ?...

Read More >>
'മഞ്ജുവുമായി വേർപിരിഞ്ഞപ്പോൾ അച്ഛനെ ഒരിക്കലും വിട്ടു പോകില്ലെന്ന് മീനൂട്ടി; പ്രശ്നങ്ങൾ തുടങ്ങുമ്പോൾ അവൾ സ്കൂളിൽ പഠിക്കുകയാണ്...'; ദിലീപ് പറയുന്നു

Oct 27, 2025 12:25 PM

'മഞ്ജുവുമായി വേർപിരിഞ്ഞപ്പോൾ അച്ഛനെ ഒരിക്കലും വിട്ടു പോകില്ലെന്ന് മീനൂട്ടി; പ്രശ്നങ്ങൾ തുടങ്ങുമ്പോൾ അവൾ സ്കൂളിൽ പഠിക്കുകയാണ്...'; ദിലീപ് പറയുന്നു

'മഞ്ജുവുമായി വേർപിരിഞ്ഞപ്പോൾ അച്ഛനെ ഒരിക്കലും വിട്ടു പോകില്ലെന്ന് മീനൂട്ടി; പ്രശ്നങ്ങൾ തുടങ്ങുമ്പോൾ അവൾ സ്കൂളിൽ പഠിക്കുകയാണ്...'; ദിലീപ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall