പ്രശസ്ത നടൻ ദിലീപ് ഇന്ന് ഒരു നടനെന്ന നിലയിൽ ഒരു വലിയ തിരിച്ചു വരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ്. അടുത്തതായി പുറത്തിറങ്ങുന്ന ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) എന്ന സിനിമയിലൂടെ, തന്റെ നഷ്ടപ്പെട്ട താര സിംഹാസനം താരം വീണ്ടെടുക്കാൻ താരത്തിന് കഴിയുമെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകർ. നടിയെ ആക്രമിച്ച കേസ് ദിലീപിന് നേരെ തിരിഞ്ഞതോടെയാണ്, കരിയറിൽ നടന് ഏറെ തിരിച്ചടികൾ നേരിടേണ്ടി വന്നത്. എന്നാൽ അന്നും ഇന്നും അദ്ദേഹത്തിന് താങ്ങായി ഒപ്പം മകൾ മീനാക്ഷിയും, ഭാര്യ കാവ്യ മാധവനും, കുടുംബവുമുണ്ട്.
മുൻപ് പല അഭിമുഖങ്ങളിലും, തന്റെ മൂത്ത മകൾ മീനാക്ഷി തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയെ കുറിച്ച് ദിലീപ് ഒരുപാട് സംസാരിച്ചിട്ടുണ്ട്. എന്തൊക്കെ പ്രശ്നമുണ്ടായപ്പോഴും, എല്ലാം ശരിയാകുമെന്ന് ഉറപ്പു തന്നെ തന്റെയൊപ്പം നിൽക്കാറുള്ള വ്യക്തിയാണ് മീനൂട്ടിയെന്ന് താരം വെളിപ്പെടുത്തി. ഈ പ്രശനങ്ങൾ തുടങ്ങുമ്പോൾ തന്റെ മകൾ സ്കൂളിലായിരുന്നു. പക്ഷെ ഇന്ന് അവൾ പഠിച്ചു ഡോക്ടർ ആയിട്ടും, പ്രശ്നങ്ങൾ അതുപോലെ തന്നെ നിലനിൽക്കുകയാണെന്നും ദിലീപ് പറഞ്ഞു.
"വിഷമങ്ങൾ വരുമ്പോൾ മകൾ മീനാക്ഷി കൂടെ നിൽക്കാറുണ്ടോ?" എന്ന് അവതാരകൻ കാർത്തിക് സൂര്യ ചോദിച്ചപ്പോൾ, "നൂറ് ശതമാനം" എന്നാണ് ദിലീപ് മറുപടി നൽകിയത്. "കാരണം, ഇപ്പോൾ ഇത്രയും വിഷയങ്ങളൊക്കെ നടന്നപ്പോൾ മീനൂട്ടി സ്കൂളിലാണ്, അന്ന് അവൾ പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ പ്രശ്നങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല... പക്ഷെ അവളിപ്പോൾ പഠിച്ചു ഡോക്ടറായി, ആസ്തറിൽ (കേരളത്തിലെ ഒരു പ്രശസ്ത സ്വകാര്യ ആശുപത്രി) ജോലി ചെയ്യുകയാണ്," സ്വതസിദ്ധമായ ചിരിയോടെ 'കാർത്തിക് സൂര്യ അൺലീഷ്ഡ് എന്ന പരിപാടിയിൽ താരം പറഞ്ഞു.
"അവൾ എന്റെ ഏറ്റവും വലിയ ബലമാണ്. എന്നെ അത്രയും സപ്പോർട്ട് ചെയ്യുന്ന... എല്ലാത്തിനും നമ്മുടെ കൂടെ നിൽക്കുക എന്ന് പറയുന്നൊരു രീതിയാണ്. ഈ പ്രശ്നങ്ങൾ തുടങ്ങുമ്പോൾ അവൾ ചെറിയ കുട്ടിയാണ്, അതിന്റേതായ ഒരുപാട് ബുദ്ധിമുട്ടുകൾ അവൾ അനുഭവിച്ചിട്ടുണ്ട്," ദിലീപ് വെളിപ്പെടുത്തി. തന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ, ദിലീപിനെ ഒരിക്കലും വിട്ടു പോകില്ലെന്ന് തീരുമാനിച്ച മകളാണ് മീനാക്ഷി.
മീനാക്ഷിയുടെ അമ്മയും, പ്രശസ്ത താരവുമായ മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷം, രണ്ടാമത് വിവാഹം കഴിക്കാൻ ദിലീപിനെ ഏറ്റവും കൂടുതൽ നിർബന്ധിച്ചതും മകൾ തന്നെയായിരുന്നു. "പ്രണയം ആയിരുന്നില്ല. കാവ്യയുടെ ജീവിതത്തിൽ, അവർ അനുഭവിക്കുന്ന പ്രശ്നങ്ങളൊക്കെ കണ്ടു കൊണ്ടിരിക്കുകയാണ്. അങ്ങനെ ഞാൻ എന്റെ വീട്ടിൽ അവതരിപ്പിച്ചു ഈ കാര്യം (കാവ്യയെ വിവാഹം ചെയ്താലോ എന്ന്)," ദിലീപ് പറഞ്ഞു. അന്ന് നടൻ ഈ കാര്യം, തന്റെ മകൾ മീനാക്ഷിയുടെ തീരുമാനത്തിനാണ് വിട്ടത്. "എനിക്കറിയാവുന്ന ആളല്ലേ... എനിക്ക് ഇഷ്ടമാണ് അച്ഛാ..," എന്നാണ് അത് ചോദിച്ചപ്പോൾ മകൾ മീനൂട്ടി മറുപടി പറഞ്ഞത് എന്ന് പ്രശസ്ത നടൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
'When I broke up with Manju, Meenooty said she would never leave her father; she was studying in school when the problems started...'; Dileep says


































