( moviemax.in) പെൺകുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് പല രാജ്യത്തും പല നിയമങ്ങളാണെന്നും ഇതൊക്കെ ആരാണ് തീരുമാനിക്കുന്നതെന്നും ജുവൽ മേരി. സ്ത്രീകളെ നായ്ക്കളെപ്പോലെ പെരുമാറാനാണ് വീടുകളിൽ പരിശീലിപ്പിക്കുന്നതെന്നും എന്നാൽ വേണ്ടത് പൂച്ചയുടെ ആറ്റിറ്റിയൂഡ് ആയിരിക്കണമെന്നും ജുവൽ മേരി പറഞ്ഞു. കല്യാണവുമായി ബന്ധപ്പെട്ട പ്രഷറുകൾ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കുമുണ്ട്. എന്നാല്‍ എത്ര വലിയ കുഴിയിലാണ് തങ്ങളെന്ന് അവര്‍ക്ക് അറിയില്ലെന്നും ജുവല്‍ മേരി പറഞ്ഞു.
'ഏത് പ്രായം മുതൽ പെൺകുട്ടികൾ വിവാഹം കഴിക്കണമെന്നത് സംബന്ധിച്ച് ലോകത്തെല്ലായിടത്തും പലവിധ നിയമങ്ങളാണ്. ഏഴ് വയസ് മുതൽ വിവാഹം കഴിപ്പിക്കാമെന്ന് പറയുന്നവരും ഒമ്പത് വയസ് മുതൽ പെൺകുട്ടികൾക്ക് വിവാഹം കഴിക്കാമെന്നത് ലീഗലാക്കണമെന്ന് ഫൈറ്റ് ചെയ്യുന്ന രാജ്യങ്ങളുണ്ട്. പത്താം വയസിൽ ഗർഭിണികളാകുന്ന പെൺകുട്ടികൾ വരെയുണ്ട്. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്? എപ്പോൾ വിവാഹം കഴിക്കണമെന്ന് സ്ത്രീ വേണം തീരുമാനിക്കാൻ. ഇവിടെ നടക്കുന്നത് അങ്ങനെയല്ല.
സ്ത്രീകൾക്ക് മാത്രമല്ല ജീവിതവുമായി ബന്ധപ്പെട്ട പ്രഷറുകൾ ആൺകുട്ടികൾക്കുമുണ്ട്. അവർക്ക് അറിയില്ല അവർ എത്ര വലിയ കുഴിയിലാണ് ഉള്ളതെന്ന്. എന്നോട് എന്റെ പല ആൺസുഹൃത്തുക്കളും ചോദിക്കാറുണ്ട് ഞങ്ങളെ ആരു നോക്കും എന്ന്. അവർക്ക് വീട് വെക്കണം, ജോലി വാങ്ങണം, കല്യാണം കഴിക്കണം പെണ്ണിനെ നോക്കണം, വർഷാ വർഷം ട്രിപ്പ് കൊണ്ട് പോകണം. ഈ ആൺകുട്ടികളുടെ തലയിൽ ഇതെല്ലം കൊണ്ടിട്ടത് പാട്രിയാര്‍ക്കിയാണ്. ഇതൊന്നും പക്ഷെ അവര് പോലും മനസിലാകുന്നില്ല. പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരുപോലെ ദ്രോഹിക്കുന്ന ഒരു സമൂഹം ആണിത്. അതിനെയാണ് ചോദ്യം ചെയ്യേണ്ടത്.
എനിക്ക് അറിയുന്ന പെൺകുട്ടികളോട് ഞാൻ പറഞ്ഞു കൊടുക്കുന്ന ഒരു ഉദാഹരണം നായ്ക്കളുടെയും പൂച്ചയുടെയും കഥയാണ്. കുടുംബത്തിൽ നായ്ക്കളെപ്പോലെ പെരുമാറാനാണ് കൂടുതൽ പെൺകുട്ടികളേയും പരിശീലിപ്പിക്കുന്നത്. വാലാട്ടി നിൽക്കണം, യജമാനൻ വരുമ്പോൾ എഴുന്നേറ്റ് കുമ്പിടണം, അവരുടെ പുറകെ മണപ്പിച്ച് നടക്കണം, അവർ എന്ത് എറിഞ്ഞ് തന്നാലും അത് തിരിച്ച് കൊണ്ടുപോയി കൊടുക്കണം എന്ന രീതിക്കാണ് ട്രെയിൻ ചെയ്യുന്നത്.
പക്ഷെ നമ്മുടെ വീട്ടിൽ ഒരു പൂച്ചയുണ്ടെങ്കിൽ അത് ഇത്തരത്തിൽ ഒന്നും പെരുമാറില്ല. പൂച്ച പൂച്ചയായി തന്നെ ഇരിക്കും. നമുക്ക് അതിനെ സ്നേഹിക്കണമെങ്കിൽ അങ്ങോട്ട് പോയി കൊഞ്ചിക്കും. തലോടി കഴിയുമ്പോൾ ക്യാറ്റ് കൂടുതൽ സെക്സിയായി കിടക്കും. അവിടെയാകെ പാറി നടക്കും. അതിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഉടമസ്ഥന് വേണ്ടി ഒന്നും ചെയ്യാറുമില്ല. സ്ത്രീകളും ഒരു പൂച്ചയായിരിക്കണം കെട്ടിച്ച് വിടുന്ന വീട്ടിൽ', ജുവൽ മേരി പറഞ്ഞു.
jewelmary spoke about the marriageable age of women


































