( moviemax.in) സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി മോഹന്‍ലാലിന്റേയും പ്രണവ് മോഹന്‍ലാലിന്റേയും ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പിക്ചറുകള്‍. ഏറെക്കാലത്തിന് ശേഷം ശനിയാഴ്ച ഇരുവരും തങ്ങളുടെ പ്രൊഫൈല്‍ പിക്ചറുകള്‍ അപ്‌ഡേറ്റ് ചെയ്തിരുന്നു. സമയവും ചിത്രങ്ങളുടെ സാമ്യതയും ബന്ധപ്പെടുത്തിയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകെ. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന 'ഡീയസ് ഈറേ' ഒക്ടോബര്‍ 31-നാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ റിലീസ് ട്രെയ്‌ലര്‍ ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലും ട്രെയ്‌ലര്‍ പങ്കുവെച്ചു.
12.06-നും 12.08-നുമാണ് മോഹന്‍ലാലും പ്രണവും ട്രെയ്‌ലര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. 11.56-ഓടെയാണ് പ്രണവ് പ്രൊഫൈല്‍ പിക്ചര്‍ അപ്‌ഡേറ്റ് ചെയ്തത്. മോഹന്‍ലാലും 11.46-ഓടെയും. 'ഡീയസ് ഈറേ'യുടെ പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന കളര്‍ പാറ്റേണിലുള്ളതാണ് രണ്ട് പ്രൊഫൈല്‍ പിക്ചറുകളും എന്നുള്ളതാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്.
ഇരുവരുടേയും കമന്റ് ബോക്‌സില്‍ 'ഡീയസ് ഈറേ' ബന്ധം ചൂണ്ടിക്കാട്ടി ആരാധകരെത്തി. മോഹന്‍ലാലും ചിത്രത്തില്‍ ഉണ്ടോയെന്നാണ് പലരും ചോദിക്കുന്നത്. 'അച്ഛനും മോനും ഇതെന്ത് ഭാവിച്ചാണ്', 'അച്ഛനും മോനും എന്താണ് പ്ലാന്‍ ചെയ്യുന്നത്', 'സംതിങ് ഫിഷി' എന്നിങ്ങനെ പോകുന്ന കമന്റുകള്‍. മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ'യുടെ പ്രധാനപ്പെട്ട് അപ്‌ഡേറ്റും ശനിയാഴ്ചയുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Discussions on Mohanlal and Pranav's profile picture


































