'ചുമ്മാതിരി ....ആരോപണം വന്നാല്‍ എഐ എന്ന് പറഞ്ഞാല്‍ മതി'; അജ്മല്‍ അമീറിന് ധ്യാന്‍ ശ്രീനിവാസന്റെ ട്രോള്‍

 'ചുമ്മാതിരി ....ആരോപണം വന്നാല്‍ എഐ എന്ന് പറഞ്ഞാല്‍ മതി'; അജ്മല്‍ അമീറിന് ധ്യാന്‍ ശ്രീനിവാസന്റെ ട്രോള്‍
Oct 25, 2025 03:16 PM | By Athira V

( moviemax.in) തനിക്കെതിരായ ആരോപണങ്ങളെ എഐ നിര്‍മിതം എന്ന് വിശദീകരിച്ച് പ്രതിരോധിച്ച അജ്മല്‍ അമീറിനെ ട്രോളി ധ്യാന്‍ ശ്രീനിവാസന്‍. ചെയ്യാത്ത കാര്യങ്ങള്‍ ആരോപണമായി ഉന്നയിച്ചാല്‍ എഐ ആണെന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നു ധ്യാനിന്റെ ട്രോള്‍. അജ്മലിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രതികരണം. 

തിരുവനന്തപുരത്ത്‌ പുതിയ ചിത്രത്തിന്റെ പൂജയ്ക്കായി എത്തിയപ്പോള്‍ ഓണ്‍ലൈന്‍ ചാനലുകളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധ്യാന്‍. ഒരാളെക്കുറിച്ച് അയാള്‍ അറിയാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ എന്തുചെയ്യണം എന്നായിരുന്നു ധ്യാനിനെ വളഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യം. ചെയ്യാത്ത കാര്യമാണെങ്കില്‍ എഐ ചെയ്തുവെന്ന് പറഞ്ഞാല്‍ മതി എന്നായിരുന്നു ധ്യാനിന്റെ മറുപടി. അജ്മല്‍ പറഞ്ഞതുപോലെയാണോ എന്ന് ചോദിച്ചപ്പോള്‍, 'ചുമ്മാതിരി' എന്നായിരുന്നു പ്രതികരണം. പിന്നീട്, തിരിച്ചുപോവുംവഴി അജ്മല്‍ വിഷയത്തില്‍ എന്തെങ്കിലും പ്രതികരിക്കാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ധ്യാന്‍ ഒന്നും മിണ്ടാതെ കാറില്‍ കയറിപ്പോയി.

അജ്മലിന്റേതെന്ന പേരില്‍ അടുത്തിടെ ഏതാനും ശബ്ദസന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചുവെന്ന് ആരോപിച്ചായിരുന്നു ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, ഇവ എഐ നിര്‍മിതമാണെന്നായിരുന്നു അജ്മലിന്റെ പ്രതിരോധം. തങ്ങള്‍ക്കും നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്ന ആരോപണവുമായി കൂടുതല്‍ യുവതികള്‍ അജ്മലിന്റെ പ്രതികരണ വീഡിയോയ്ക്ക് താഴെയെത്തി. പിന്നാലെ, സമാന സന്ദേശം തനിക്കും ലഭിച്ചെന്ന ആരോപണവുമായി നടി രേഷ്മ ആന്‍ റോയിയും രംഗത്തെത്തി.

ajmalamir dhyansreenivasan troll

Next TV

Related Stories
'മരിച്ചവരെല്ലാം ആ ദിവസം ഉണർത്തപ്പെടും...'; ചോരയുടെ ഗുണം കാണിക്കാതിരിക്കുമോ...? കത്തിക്കയറി പ്രണവിന്റെ 'ഡീയസ് ഈറേ' ട്രെയ്‌ലർ

Oct 25, 2025 02:37 PM

'മരിച്ചവരെല്ലാം ആ ദിവസം ഉണർത്തപ്പെടും...'; ചോരയുടെ ഗുണം കാണിക്കാതിരിക്കുമോ...? കത്തിക്കയറി പ്രണവിന്റെ 'ഡീയസ് ഈറേ' ട്രെയ്‌ലർ

'മരിച്ചവരെല്ലാം ആ ദിവസം ഉണർത്തപ്പെടും...'; ചോരയുടെ ഗുണം കാണിക്കാതിരിക്കുമോ...? കത്തിക്കയറി പ്രണവിന്റെ 'ഡീയസ് ഈറേ'...

Read More >>
ലൈംഗിക ഉദ്ദേശത്തോടെ മെസ്സേജ് അയച്ചെന്ന് റോഷ്‌ന; പ്രശസ്തിക്കുവേണ്ടി പേര് ഉപയോഗിക്കുന്നുവെന്ന് പരോക്ഷ മറുപടിയുമായി അജ്മല്‍ അമീര്‍

Oct 25, 2025 01:03 PM

ലൈംഗിക ഉദ്ദേശത്തോടെ മെസ്സേജ് അയച്ചെന്ന് റോഷ്‌ന; പ്രശസ്തിക്കുവേണ്ടി പേര് ഉപയോഗിക്കുന്നുവെന്ന് പരോക്ഷ മറുപടിയുമായി അജ്മല്‍ അമീര്‍

ലൈംഗിക ഉദ്ദേശത്തോടെ മെസ്സേജ് അയച്ചെന്ന് റോഷ്‌ന; പ്രശസ്തിക്കുവേണ്ടി പേര് ഉപയോഗിക്കുന്നുവെന്ന് പരോക്ഷ മറുപടിയുമായി അജ്മല്‍...

Read More >>
കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോആഘോഷം, കൊല്ലം സുധി മരിച്ച ദിവസം എനിക്ക് ചീത്തവിളി; രമേശ് പിഷാരടി

Oct 25, 2025 11:38 AM

കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോആഘോഷം, കൊല്ലം സുധി മരിച്ച ദിവസം എനിക്ക് ചീത്തവിളി; രമേശ് പിഷാരടി

കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ ആഘോഷം, കൊല്ലം സുധി മരിച്ച ദിവസം എനിക്ക് ചീത്തവിളി; രമേശ്...

Read More >>
നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി മലപ്പുറം സ്വദേശി പിടിയിൽ

Oct 25, 2025 10:46 AM

നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി മലപ്പുറം സ്വദേശി പിടിയിൽ

നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍...

Read More >>
'മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു...? അഴുക്ക ചെറുക്കൻ എന്ന് പറഞ്ഞിട്ട് കയറുന്നത് കണ്ടോ...ഇവൾക്കിനി ചുമ്മാ ഇരുന്ന് കൂടെ '-ശാന്തിവിള

Oct 25, 2025 10:18 AM

'മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു...? അഴുക്ക ചെറുക്കൻ എന്ന് പറഞ്ഞിട്ട് കയറുന്നത് കണ്ടോ...ഇവൾക്കിനി ചുമ്മാ ഇരുന്ന് കൂടെ '-ശാന്തിവിള

'മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു...? അഴുക്ക ചെറുക്കൻ എന്ന് പറഞ്ഞിട്ട് കയറുന്നത് കണ്ടോ...ഇവൾക്കിനി ചുമ്മാ ഇരുന്ന് കൂടെ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall