തരൂണ് മൂര്‍ത്തിയുടെ ‘തുടരും’ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനുശേഷം മോഹൻലാലും പ്രകാശ് വർമ്മയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ നായകനായ ബെൻസ് എന്ന ഷൺമുഖത്തെയും സി.ഐ. പ്രകാശ് സാറിനെയും അവതരിപ്പിച്ച നായകനും പ്രതിനായകനും വീണ്ടും ഒന്നിക്കുന്നത് അഭിനേതാവായ ആസ്റ്റിൻ ഡാൻ തോമസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന വരാൻ പോകുന്ന ചിത്രത്തിലാണ്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന് രചന നിർവ്വഹിക്കുന്നത് ഇഷ്ക്, പുള്ളിക്കാരൻ സ്‌റ്റാറാ, മഹാറാണി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രതീഷ് രവിയാണ്. മോഹൻലാൽ ഏറെക്കാലത്തിന് ശേഷം പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്നതാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ പ്രത്യേകത.
ദൃശ്യം 3 പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്ന മഹേഷ് നാരായണൻ്റെ പാട്രിയറ്റും മോഹൻലാലിന് പൂർത്തിയാക്കാനുണ്ട്. ചിത്രീകരണം ഇപ്പോള്‍ നടന്നുവരികയാണ്.
Their combo will continue Mohanlal-Prakash Varma team up again