( moviemax.in) പ്രദീപ് രംഗനാഥൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഡ്യൂഡ് മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷനാണ് തമിഴ്നാട്ടിൽ സമ്മിശ്ര പ്രതികരണം നേടിയ ഒരു ചിത്രം നേടുന്നത്. 80 കോടിയിലധികം രൂപയുടെ കളക്ഷനാണ് ചിത്രം ഇതുവരെ നേടിയത്. ചിത്രത്തിലെ മമിത ബൈജുവിന്റെ ഡാൻസ് പ്രേക്ഷകർക്കിടയിൽ വൈറലാകുകയാണ്. ഇപ്പോഴിതാ ഈ ഡാൻസ് റിഹേഴ്സലിന്റെ വീഡിയോ ട്രെൻഡ് ആകുകയാണ്.
സിനിമ ഇടവേളയോട് അടക്കുമ്പോഴായിരുന്നു മമിതയുടെ പെട്ടെന്നുള്ള ഡാൻസ് എല്ലാ പ്രേക്ഷകരെയും ഞെട്ടിച്ചത്. ചിരിച്ചും കയ്യടിച്ചും വലിയ ആർപ്പുവിളികളോടെയാണ് ഈ സീനിനെ പ്രേക്ഷകർ വരവേറ്റത്. ഡാൻസിനിടയിലെ പ്രദീപിന്റെ റിയാക്ഷനും ചിരിപടർത്തിയിരുന്നു. ഈ ഡാൻസിന്റെ റിഹേഴ്സൽ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഇളയരാജയുടെ 'കറുത്ത മച്ചാൻ' എന്ന ഗാനത്തിനൊപ്പമാണ് മമിത ചുവടുവെക്കുന്നത്. ഇനി ഈ ഗാനം ഉപയോഗിച്ചതിന് ഇളയരാജ കോപ്പിറൈറ്റ് കൊടുക്കുമോ എന്നുവരെ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഗംഭീര ഡാൻസ് ആണ് മമിതയുടേതെന്നും കമന്റുകൾ ഉയരുന്നുണ്ട്. അതേസമയം, ചിത്രം ഉടൻ 100 കോടിയിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷ.
ലവ് ടുഡേ, ഡ്രാഗൺ, ഇപ്പോൾ ഡ്യൂഡ് പ്രദീപിന്റെ മൂന്നാമത് ചിത്രമാണ് 100 കോടിയിലേക്ക് കുതിക്കുന്നത്. ആദ്യ മൂന്ന് സിനിമകളിൽ നിന്ന് ഹാട്രിക്ക് 100 കോടി നേടുന്ന ഒരു താരം എന്ന നിലയിലേക്ക് ഉയരുകയാണ് പ്രദീപ്. ഡ്യൂഡിൽ മമിത ബൈജു ചെയ്ത വേഷത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ഡ്യുഡിന് കളക്ഷനിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് തന്നെയാണ് ട്രാക്കേഴ്സ് വിലയിരുത്തുന്നത്.

mamitha dance rehersal from dude goes viral