( moviemaz.in) സോഷ്യൽ മീഡിയയിൽ കടുത്ത അധിക്ഷേപം നേരിടേണ്ടി വരുന്ന നടിയാണ് അന്ന രാജൻ. ഉദ്ഘാടന ചടങ്ങുകൾക്കും സിനിമാ ഇവന്റുകൾക്കും എത്തുന്ന അന്ന രാജന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. പലപ്പോഴും ബോഡി ഷെയ്മിംഗ് ചെയ്തു കൊണ്ടുള്ള കമന്റുകളാണ് അന്ന രാജന് നേരെ വരാറ്. വണ്ണം കൂടിയെന്ന് പറഞ്ഞ് പലരും നടിയെ പരിഹസിച്ചു. ക്രൂരമായ പരിഹാസങ്ങൾ വന്നപ്പോഴും നടി അവഗണിച്ചു. ഇപ്പോഴിതാ വണ്ണം കുറച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് അന്ന രാജൻ.
സുഹൃത്തുക്കളേ ഞാൻ എക്സ്ട്രാ ഫിറ്റിംഗ് ഒഴിവാക്കിയതല്ല. എന്റെ വണ്ണം കുറയ്ക്കാൻ ഞാൻ കഠിനാധ്വാനം ചെയ്തു. ഞാനിപ്പോൾ സന്തോഷവതിയും ആരോഗ്യവതിയുമാണ്. നിങ്ങളിൽ പലർക്കും അറിയാവുന്നത് പോലെ ഞാൻ ഞാനിപ്പോൾ ഹഷിമോട്ടോ തെെറോയ്ഡിറ്റിസിന്റെ ചികിത്സയിലാണ്. എനിക്കിപ്പോൾ യുവത്വവും ആത്മവിശ്വാസവും തോന്നുന്നെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. എന്റെ ഫെെനൽ ഗോളിൽ ഞാൻ എത്തിയിട്ടില്ല.
ഒരുപാട് ദൂരം എനിക്ക് പോകാനുണ്ട്. ഒരുപാട് കമന്റുകൾ ഞാൻ കണ്ടു. എന്റെ എക്സ്ട്രാ ഫിറ്റിംഗിനെക്കുറിച്ച് ആശങ്കപ്പെടുന്നവരുടെയും. സത്യസന്ധമായി പറഞ്ഞാൽ ഞാനത് ആസ്വദിച്ചു. കാരണം ഇതാണ് ഞാൻ കാത്തിരുന്ന യഥാർത്ഥത്തിലുള്ള ഞാൻ. ഒടുവിൽ ഞാനത് സാധിച്ചു. എന്നെക്കുറിച്ച് കണ്ടന്റുണ്ടാക്കുന്ന യൂട്യൂബേർസിനോടും ഇൻഫ്ലുവൻസേർസിനോടും പറയാനുള്ളത്- ഞാനെപ്പോഴും നിശബ്ദത പാലിച്ചത് എനിക്ക് ഉത്തരമില്ലാത്തത് കൊണ്ടല്ല. നിങ്ങൾക്ക് വീട്ടിൽ ഭക്ഷണം കിട്ടുന്നതിൽ ഞാനും ഒരു പങ്കാണെന്ന് അറിഞ്ഞ് കൊണ്ടാണ്. അതിനാൽ തുടർന്നോളൂ. ദയവ് ചെയ്ത് നിങ്ങളുടെ സന്തോഷത്തിന് വേണ്ടി മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിങ്ങൾക്ക് സന്തോഷം തരുന്നത് ചെയ്യുക. പക്ഷെ കരുണ വേണമെന്നും അന്ന രാജൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ബോഡി ഷെയ്മിംഗ് കമന്റുകളോട് ഒരിക്കൽ അന്ന രാജൻ പ്രതികരിച്ചിട്ടുണ്ട്. കമന്റുകൾ പോസ്റ്റ് ചെയ്ത് വേദനിപ്പിക്കരുതെന്നും തെെറോയ്ഡ് സംബന്ധിയായ അസുഖ ബാധിതയാണ് താനെന്നും അന്ന് അന്ന രാജൻ തുറന്ന് പറഞ്ഞു. ഓട്ടോ ഇമ്മ്യൂൺ തെെറോയ്ഡ് എന്ന അസുഖ ബാധിതയാണ്. അതിനാൽ ശരീരം ചിലപ്പോൾ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളുടെ തടിപ്പും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. തന്റെ വീഡിയോ കാണാൻ താൽപര്യമില്ലാത്തവർ കാണേണ്ടതില്ലെന്നും അന്ന രാജൻ അന്ന് വ്യക്തമാക്കി.
Anna Rajan openly admits that her body change was not due to extra fitting


































