(moviemax.in) മംഗലംഡാമിൽ നിന്നുള്ള വിജയ്‌യുടെ കടുത്ത ആരാധകനാണ് ഉണ്ണിക്കണ്ണൻ. അദ്ദേഹത്തെ നേരിൽ കാണാനായി സ്വന്തം നാട്ടിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ കഥ ഉണ്ണിക്കണ്ണൻ പറഞ്ഞിരുന്നു. 'ജനനായകൻ' എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഉണ്ണിക്കണ്ണൻ അവിടെയെത്തുകയും വിജയ്‌യുടെ ഒപ്പം ഫോട്ടോയെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
എന്നാൽ പലരും ഇത് വിശ്വസിച്ചിരുന്നില്ല. മാത്രമല്ല, ഇതിന്റെ പേരിൽ അദ്ദേഹത്തിന് കടുത്ത സൈബർ ആക്രമണവും നേരിടേണ്ടി വന്നു. ഇപ്പോഴിതാ, ഉണ്ണിക്കണ്ണൻ വിജയ്‌യെ കണ്ടെന്നും ഒപ്പം ഫോട്ടോ എടുത്തുവെന്നും നടി മമിത ബൈജു സ്ഥിരീകരിച്ചിരിക്കുകയാണ്. സിനിമ റിലീസ് ആയ ശേഷം ആ ചിത്രം പുറത്തുവിടുമെന്നും മമിത കൂട്ടിച്ചേർത്തു.
'Yes Your Honor I am the Witness'; Mamita Baiju confirms that Unnikannan met Vijay in video