(moviemax.in) നടൻ മനോജ് കുമാറും ഭാര്യയും 30 വർഷമായി അഭിനയരംഗത്ത്. സജീവതാരവുമായ ബീന ആന്റണിയും മനോജ് കുമാറും തങ്ങൾ നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും ഇരുവരും മനസ്സ് തുറന്നു .
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരയത്. നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ തനിക്ക് ഏറെ വിഷമം തോന്നാറുണ്ടെന്ന് ബീന ആന്റണി പറയുന്നു. "ആർട്ടിസ്‌റ്റുകൾ തമ്മിൽ വിവാഹം കഴിക്കുമ്പോൾ പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 22 വർഷമായി. എന്നാൽ ഇപ്പോൾ സീരിയൽ രംഗത്തടക്കം ദാമ്പത്യബന്ധം നിലനിർത്തുന്നവർ കുറവാണ്. ഞങ്ങളുടെ വിവാഹ സമയത്തും 'ഇതൊക്കെ എത്ര കാലം കാണുമെന്ന്' പലരും പറഞ്ഞിരുന്നു. ഞങ്ങൾ പിരിഞ്ഞുവെന്ന വ്യാജ വാർത്തകൾ പല തവണ പ്രചരിക്കുകയും ആളുകൾ അത് ഏറ്റെടുക്കുകയും ചെയ്തു. ഒരു പബ്ലിക് പ്രോപ്പർട്ടി ആയതിനാൽ ഇതൊക്കെ കേൾക്കുമ്പോൾ താൻ പെട്ടെന്ന് നിരാശപ്പെടുന്ന കൂട്ടത്തിലാണെന്നും" ബീന കൂട്ടിച്ചേർത്തു.
വിവാഹം കഴിക്കുമ്പോഴും രണ്ട് വ്യക്തികളും ഒരേ സ്വഭാവക്കാർ ആകണമെന്നില്ലെന്ന് മനോജ് കുമാർ പ്രതികരിച്ചു. "രണ്ട് കുടുംബങ്ങളിൽ നിന്നും രണ്ട് പശ്ചാത്തലങ്ങളിൽ നിന്നും വന്നവരാണ് ഞങ്ങൾ. എന്റെ സ്വഭാവം തന്നെ എന്റെ ഭാര്യക്കും വരണമെന്ന് വാശിപിടിക്കാൻ എനിക്ക് കഴിയില്ല," എന്നും മനോജ് പറഞ്ഞു.
'I asked how long I would see you, but the news came that we had broken up': Beena Antony on 22 years of marriage