( moviemax.in) നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാതിരാത്രി. സിനിമയുടെ പ്രമോഷൻ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയ സിനിമാ ടീമിൻ്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിഡിയോയിൽ ആരാധകരുടെ തിരക്കിനിടെ നവ്യ നായർക്ക് നേരെ നീളുന്ന ഒരു കയ്യാണ് കാണുന്നത്. നടിയെ സ്പർശിക്കാൻ ശ്രമിക്കുന്ന രീതിയിലാണ് കൈ നീളുന്നത്.
ഉടനടി സൗബിൻ ഷാഹിർ ഇതിനെ തടയുന്നുണ്ട്. എന്നാൽ നടിയ്ക്ക് നേരെ ഉണ്ടായ ദുരനുഭവം എന്ന തരത്തിൽ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ. അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവത്തിൽ ഞെട്ടുന്ന നവ്യയെ വിഡിയോയിൽ കാണാം. വിഡിയോയ്ക്ക് താഴെ സൗബിനെ പ്രശംസിക്കുന്ന നിരവധി കമന്റുകളാണ് എത്തുന്നത്.
അതേസമയം, മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പാതിരാതി. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബർ 17 ന് ചിത്രം ആഗോള റിലീസായത്തും. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Soubin stops Navya Nair from reaching out Video goes viral on social media