( moviemax.in) നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ പുതിയ ദൃശ്യങ്ങൾ മലയാളികളെ ഞെട്ടിച്ചിരുന്നു. സ്ട്രോക്ക് വന്ന് നടന്റെ ആരോഗ്യം മോശമായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സ്റ്റിക്ക് കയ്യിലുണ്ട്. തന്റെ ആരോഗ്യ പ്രശ്നങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമേ അറിയുമായിരുന്നുള്ളൂ എന്നും ഉല്ലാസ് പന്തളം തനിക്ക് ചുറ്റും കൂടിയ മീഡിയകൾക്ക് മുന്നിൽ പറഞ്ഞു. ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു ഇദ്ദേഹം. ഇപ്പോഴിതാ ഉല്ലാസ് പന്തളത്തെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
"ഉല്ലാസിനെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്ന എന്റെ മുന്നിലേക്ക് രണ്ട് മൂന്ന് ചിത്രങ്ങൾ വന്നപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. വല്ല എഐ മറിമായം ആയിരിക്കുമെന്നാണ് സത്യമായും ഞാൻ ആദ്യം കരുതിയത്. പിന്നാടാണ് ഗുരുതരമായി സ്ട്രോക്ക് വന്ന് അതിൽ നിന്നും തിരിച്ച് വരാൻ ഉല്ലാസ് പന്തളം ശ്രമിക്കുകയാണെന്ന്. സമയ കൃത്യത ഇല്ലാതെയും ഉറക്കമുളച്ചും സ്റ്റേജുകളിൽ നിന്നും സ്റ്റേജുകളിലേക്കോ ക്യാമറയ്ക്ക് മുന്നിലേക്കോ പായുമ്പോൾ സ്വന്തം ആരോഗ്യം അധികം പേരും ശ്രദ്ധിക്കാറില്ല".
"ഉറക്കം പോലും കൃത്യത ഇല്ലാതെയാകും. കൂട്ടത്തിൽ അൽപം ലഹരിയും പുകവലിയും കൂടെയുണ്ടെങ്കിൽ ശരീരത്തിന് താങ്ങാൻ പറ്റാതാകും. ഉല്ലാസിന് സംഭവിച്ചത് അതാകുമോ എന്നാണ് എന്റെ ഒന്നാമത്തെ സംശയം. പിന്നെ അയാളുടെ ഭാര്യ ഈയടുത്ത കാലത്ത് ആത്മഹത്യ ചെയ്തു. പുറമേക്ക് എത്ര ചിരിച്ച് കളിച്ച് നിന്നാലും താലി കെട്ടിക്കൊണ്ട് വരുന്ന പെണ്ണ് എന്തായാലും സന്തോഷപൂർവം ആത്മഹത്യ ചെയ്യില്ലല്ലോ. ഇയാളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കാം. ആ കുറ്റബോധവും ചിലപ്പോൾ ഉല്ലാസിനെ വേട്ടയാടിയിരിക്കാം. ഇതൊക്കെ ആകണം ബിപി കൂടാനും സ്ട്രോക്ക് വരാനും കാരണം".
"തനിയെ നടക്കാനാകാതെ വ്യക്തമായി സംസാരിക്കാനാകാതെ മുഖത്തിന്റെ ഒരു വശം കോടി. ഊന്ന് വടിയുടെ സഹായത്തോടെ മുമ്പ് പൂർണ ആരോഗ്യവാനായിരുന്ന ഒരാളെ കാണുമ്പോഴുള്ള അസ്വസ്ഥത ഞാൻ ഈ പ്രോഗ്രാം ചെയ്യാനിരിക്കുമ്പോഴുമുണ്ട്. ആത്മവിശ്വാസം കെെവിടാതെ നല്ല ഡോക്ടർമാരെ കണ്ട് കൃത്യതയോടെ മരുന്ന് കഴിച്ച് തിരിച്ച് തിരിച്ച് വരവിനായി ഉല്ലാസ് പന്തളം ശ്രമിക്കണം എന്നാണെനിക്ക് പറയാനുള്ളത്" ശാന്തിവിള ദിനേശ് പറഞ്ഞു. 2022 ലാണ് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ ആത്മഹത്യ ചെയ്തത്.
ഇന്ദുജിത്ത്, സൂര്യജിത്ത് എന്നീ രണ്ട് മക്കളാണ് ഉല്ലാസിനും ആശയ്ക്കുമുള്ളത്. ആശ മരിച്ച ശേഷം 2024 ൽ ഉല്ലാസ് പന്തളം രണ്ടാമത് വിവാഹം ചെയ്തു. ദിവ്യ എന്നാണ് ഭാര്യയുടെ പേര്. ആദ്യ ഭാര്യ മരിച്ചപ്പോൾ ഉല്ലാസിനെ പലരും സംശയ നിഴലിലാക്കി. എന്നാൽ ഉല്ലാസിനെതിരെ സംസാരിക്കാൻ ആശയുടെ പിതാവ് തയ്യാറായില്ല. കോമഡി ഷോകളിലെ നിറസാന്നിധ്യമായിരുന്നു ഉല്ലാസ് പന്തളം.
പഴയ ആരോഗ്യവാനായി ഉല്ലാസ് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നു. അഭിപ്രായങ്ങൾ തുറന്നടിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സൂപ്പർതാരങ്ങളെ പോലും രൂക്ഷ ഭാഷയിൽ ശാന്തിവിള ദിനേശ് വിമർശിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്നടിക്കുന്നത് കാരണം തന്റെ യൂട്യബ് ചാനൽ പൂട്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ശാന്തിവിള ദിനേശ് അടുത്തിടെ പറയുകയുണ്ടായി. ചില സിനിമാ താരങ്ങൾ ശാന്തിവിള ദിനേശിനെതിരെ പരാതി നൽകിയിരുന്നു.
santhivila dinesh shares his shock after seeing ullas pandalams health condition