---
title: "കാലമൂല്യമുള്ളത് ഒന്നുമില്ല മികച്ച സിരിയലിനു അവാര്‍ഡില്ല;പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതില്‍ കടുത്ത ആശങ്ക"
english_title: "There is no award for best serial; nothing worries about time;"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3203/there-is-no-award-for-best-serial-nothing-worries-about-time"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/612f802296b2e_tele.jpg"
keywords: []
---

# കാലമൂല്യമുള്ളത് ഒന്നുമില്ല മികച്ച സിരിയലിനു അവാര്‍ഡില്ല;പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതില്‍ കടുത്ത ആശങ്ക

> **Lead Summary:** 29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപനം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടിരുന്നു. സീരിയലുകളിൽ കലാമൂല്യമുള്ളത് ഒന്നുമില്ലെന്നും നിലവിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്നും ജൂറി പരാമർശിച്ചിരുന്നു.

## Article Content

29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപനം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടിരുന്നു. സീരിയലുകളിൽ കലാമൂല്യമുള്ളത് ഒന്നുമില്ലെന്നും നിലവിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്നും ജൂറി പരാമർശിച്ചിരുന്നു.

ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചുകാണുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും ജൂറി പ്രഖ്യാപന വേളയിൽ പറർ്ഞു. വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം പുലര്‍ത്തണമെന്നാണ് ജൂറി ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം, അവാർഡിനായി ലഭിച്ച എന്‍ട്രികള്‍ വിലയിരുത്തികൊണ്ടാണ് ജൂറി ഇക്കാര്യം അഭിപ്രായപ്പെട്ടത്. എന്‍ട്രികളുടെ നിലവാരത്തകര്‍ച്ച കാരണം അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നുവെന്നും ജൂറി അംഗങ്ങൾ വ്യക്തമാക്കുകയായിരുന്നു.

നടി ലെന അടങ്ങുന്ന ജൂറിയിൽ സംവിധായകൻ ആർ ശരത് ആണ് ചെയർമാൻ. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്.ഹരീഷ്, സംവിധായകനും തിരക്കഥാകൃത്തുമായ സുുരേഷ് പൊതുവാള്‍, സംവിധായകന്‍ ജിത്തു കോളയാട്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോ എന്നിവരും ജൂറി അംഗങ്ങളായി ഉണ്ട്.

വരും വർഷങ്ങളിൽ സിനിമ ഒഴികെയുള്ള മറ്റു വിനോദ പരിപാടികളെയും വെബ് സീരീസുകളെയും അടക്കം ഒരു കുടക്കീഴിലാക്കി സിനിമേതര വിഭാഗ അവാർഡുകളാക്കി പരിഗണിക്കണമെന്നും അവാർഡു തുകയും കാലാനുസൃതമായി മാറ്റേണ്ടതുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടിരുന്നു. അതിനാൽ തന്നെ അടുത്തവർഷം മത്സരം കടുക്കുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3203/there-is-no-award-for-best-serial-nothing-worries-about-time)