'ലൈൻ കട്ട്...ലൈൻ കട്ട്....ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെ'; രാവണപ്രഭുവിന്റെ റിലീസ് മാറ്റിവെക്കാമോ എന്ന് ഷറഫുദ്ധീൻ, മാസ്സ് മറുപടിയുമായി ലാലേട്ടൻ

'ലൈൻ കട്ട്...ലൈൻ കട്ട്....ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെ'; രാവണപ്രഭുവിന്റെ റിലീസ് മാറ്റിവെക്കാമോ എന്ന് ഷറഫുദ്ധീൻ, മാസ്സ് മറുപടിയുമായി ലാലേട്ടൻ
Oct 12, 2025 08:46 PM | By Athira V

( moviemax.in) തന്റെ പുതിയ ചിത്രമായ പെറ്റ് ഡിറ്റക്ടീവിന്റെ പ്രൊമോഷൻ ഭാഗമായി ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിനെ ഫോണിൽ വിളിച്ച് രാവണപ്രഭു റിലീസ് തീയതി മാറ്റാമോയെന്നാണ് ഷറഫുദ്ധീൻ ആദ്യം ചോദിക്കുന്നത്.

തന്റെ കൈയ്യിലുള്ള പൈസ മുഴുവൻ ഇട്ടിട്ടാണ് ഈ സിനിമ ചെയ്തതെന്നും രണ്ടു മോഹൻലാലിനെ താങ്ങാൻ കഴിയില്ലെന്നും നടൻ പറഞ്ഞു. 'ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെ' എന്ന രാവണപ്രഭുവിലെ മാസ്സ് ഡയലോഗ് പറഞ്ഞാണ് മോഹൻലാൽ ഫോൺ നിർത്തുന്നത്. അതുകൊണ്ട് പെറ്റ് ഡിറ്റക്ടീവിന്റെ റിലീസ് ഒക്ടോബർ പത്താം തീയതിയിലേക്ക് മാറ്റിയെന്നും ഷറഫുദ്ധീൻ പറഞ്ഞു.

മോഹൻലാലിനെ ഫോണിൽ വിളിച്ച് റിലീസ് തീയതി മാറ്റാമോ എന്ന് അപേക്ഷിക്കുന്ന ഒരു തമാശ വീഡിയോയാണ് ഷറഫുദ്ധീൻ ഇപ്പോൾ പങ്കുവെച്ചത്. ആരാധകരും സിനിമാപ്രേമികളും ഇരുകയ്യും നീട്ടിയാണ് ഈ പ്രോമോ വീഡിയോയയെ സ്വീകരിച്ചത്. 'ഷറഫുദ്ധീൻ കലക്കി', 'ഇതിലും മികച്ച പ്രൊമോഷൻ വേറെയില്ല', 'പ്രൊമോഷൻ ചെയ്യാൻ എനിക്ക് ഒരുത്തന്റെയും ആവശ്യമില്ല', എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.

ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു പക്കാ ഫൺ എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിലെ ഷറഫുദ്ദീൻ്റെ കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിക്കുമെന്നും ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. ഒക്ടോബർ 16 ന് സിനിമ ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും.

കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിൻ്റെ ഓരോ പ്രമോഷണൽ കണ്ടൻ്റുകളും സൂചിപ്പിക്കുന്നത്. കുട്ടികളെ ഏറെ ആകർഷിക്കുന്ന ദൃശ്യങ്ങൾ ഇതിലെ ഗാനങ്ങളുടെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്.










Sharafudheen Lalettan give a mass response on whether the release of Ravana Prabhu can be postponed

Next TV

Related Stories
മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

Dec 7, 2025 02:53 PM

മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം, അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞ കാര്യം...

Read More >>
മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

Dec 7, 2025 11:43 AM

മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസ് , ദിലീപിനനുകൂലമായി മൊഴി മാറ്റി, ബെെജു കൊട്ടാരക്കര...

Read More >>
Top Stories