( moviemax.in) തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് രാവണപ്രഭു. വളരെ വേഗത്തിലാണ് ബുക്ക് മൈ ഷോയിൽ നിന്നും സിനിമയുടെ ടിക്കറ്റുകൾ വിറ്റ് പോകുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രമായ കാർത്തികേയന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ഹേയ് സവാരി ഗിരി ഗിരി എന്ന് അടിക്കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചത്.
സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഈ ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. റീ റിലീസുകളിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാനെത്തിയ ചിത്രമെന്ന റെക്കോർഡ് നേടിയിരിക്കുകയാണ് രാവണപ്രഭു.
രാവണപ്രഭുവിനെ ആഘോഷിക്കുന്ന ആരാധകരുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. റീലീസ് ചെയ്ത് രണ്ട് ദിവസം പൂർത്തിയാകുമ്പോൾ സിനിമയുടെ കളക്ഷൻ കണക്കുകളാണ് പുറത്തു വരുന്നത്. 1.45 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റീലീസ് ചെയ്ത് ആദ്യ ദിവസം 70 ലക്ഷം ആയിരുന്നു സിനിമയുടെ കളക്ഷൻ എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
vരണ്ടാം ദിവസം 72 ലക്ഷത്തിലധികം സിനിമ നേടിയിട്ടുണ്ടെന്നാണ് സൂചന. അങ്ങനെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം സ്വന്തമാക്കിയിരിക്കുന്നത് 1.42 കോടിയാണ്. ഇന്നലത്തെ കളക്ഷനോടെ സിനിമ 2 കോടി മറകടക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത.
ഗംഭീര ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.
Mohanlal with Karthikeyan photo ravanaprabhu film