'ന​ഗ്നത തെറ്റാകുന്നത് എങ്ങനെയാണ്? ഭർത്താവുമായി ലെെം​ഗിക ബന്ധത്തിലേർപ്പെടുന്നതാണ് കാണിക്കുന്നത്'; മകളെകുറിച്ച് മെെത്രേയൻ

'ന​ഗ്നത തെറ്റാകുന്നത് എങ്ങനെയാണ്? ഭർത്താവുമായി ലെെം​ഗിക ബന്ധത്തിലേർപ്പെടുന്നതാണ് കാണിക്കുന്നത്';  മകളെകുറിച്ച്  മെെത്രേയൻ
Oct 12, 2025 04:45 PM | By Athira V

( moviemax.in) കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി കനി കുസൃതി കടന്ന് പോകുന്നത്. വ്യത്യസ്തമായ റോളുകൾ കനിയെ തേടി വരുന്നു. മലയാളത്തിൽ ശ്രദ്ധേയമായ കുറച്ച് റോളുകളേ കനിക്ക് ലഭിച്ചിട്ടുള്ളൂ. ഇതിലൊന്ന് ബിരിയാണി എന്ന സിനിമയിലാണ്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഈ ചിത്രത്തിലൂടെ കനി കുസ‍ൃതി നേടി. ചിത്രത്തിൽ ഇന്റിമേറ്റ് രം​ഗങ്ങളിൽ കനി അഭിനയിച്ചത് ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് കനിയുടെ പിതാവ് മെെത്രേയൻ.

അവളെ വളർത്തിക്കഴിഞ്ഞതല്ലേ. അവൾ വ്യക്തിയല്ലേ. അത് ന​ഗ്ന വീഡിയോ ഒന്നുമല്ല. സിനിമയിൽ ഭർത്താവുമായി ലെെം​ഗിക ബന്ധത്തിലേർപ്പെടുന്നതാണ് കാണിക്കുന്നത്. അതിനകത്ത് തെറ്റെന്താണ്. ന​ഗ്നത തെറ്റാകുന്നത് എങ്ങനെയാണ്. സ്വന്തം മകളായത് കൊണ്ടെന്താണ്. ഞാനവളെ വളർത്തിയതല്ലേ. അങ്ങനെയെങ്കിൽ അവളെ കുളിപ്പിക്കാൻ പറ്റുമായിരുന്നോ. അവൾ വളർന്ന സമയമെല്ലാം ഞാൻ കണ്ടതല്ലേ.

വളർന്ന് കഴിഞ്ഞാൽ എന്താണ് കൂടുതൽ സംഭവിക്കുന്നത്. സിനിമയിൽ അഭിനയമാണ്. മോഹൻലാൽ 15 പേരെ ഇടിക്കുന്നത് പോലെയാണ് അതിൽ അവൾ അഭിനയിക്കുന്നത്. അയാൾക്ക് 15 പേരെ ഇടിക്കാൻ പറ്റില്ലെന്ന് അറിയില്ലേ. ലെെം​ഗികത തെറ്റാകുന്നത് എങ്ങനെയാണ്. കേരളത്തിൽ മനുഷ്യർ മാറ് മറച്ചത് നൂറ് വർഷം മുമ്പാണ്. അപ്പോൾ അന്നത്തെ സഹോദരൻമാരും അച്ഛൻമാരും എവിടെയാണ് നോക്കിയിരുന്നത്. കനി നന്നായി അഭിനയിച്ചോ എന്ന് മാത്രമാണ് നോക്കേണ്ടത്. അവൾക്ക് അവാർഡും കിട്ടിയല്ലോ എന്നും മെെത്രേയൻ പറയുന്നു. മെെ മീഡിയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മകളുടെ തീരുമാനങ്ങളിൽ ഇടപെടാത്ത ആളാണ് മെെത്രേയൻ. 20 വയസിന് ശേഷം മകളുടെ രക്ഷാധികാരി എന്ന ഉത്തരവാദിത്വത്തിൽ നിന്നും ഇദ്ദേഹം ഒഴിയുകയും ചെയ്തു. കനി കരിയറിൽ സ്വന്തം തീരുമാനങ്ങളാണ് എടുക്കാറെന്ന് മെെത്രേയൻ മുമ്പ് പറഞ്ഞിട്ടുണ്ട്. മകളെ അഭിനയിപ്പിക്കുമോ എന്ന് സംവിധായകർ വന്ന് ചോദിക്കുമായിരുന്നു. എനിക്കറിയില്ല, നിങ്ങളെ പരിചയപ്പെടുത്തി തരാം എന്നാണ് താൻ മറുപടി നൽകിയതെന്ന് കനി ഒരിക്കൽ പറയുകയുണ്ടായി.

രണ്ട് മൂന്ന് പേരെ ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്. അവരുടെ സിനിമകളിലൊന്നും കനി അഭിനയിച്ചിട്ടില്ല. അവരുമായിട്ട് സംസാരിക്കുമ്പോൾ ശരിയായില്ലെന്ന് തോന്നി വിട്ടിട്ടുണ്ടാകും. ആ സിനിമ അവളുടെ കൂട്ടുകാർ അഭിനയിച്ചിട്ട് അവർക്ക് അവാർഡ് കിട്ടിയിട്ടുണ്ട്. എന്നാൽ തനിക്കതിൽ ഒന്നും ചെയ്യാനില്ലെന്നും മെെത്രേയൻ വ്യക്തമാക്കി. കണ്ട് നിൽക്കാനേ പറ്റൂ. കാരണം അവൾ ആ സിനിമകളുമായി സഹകരിച്ചില്ല. അവൾക്ക് ആ അവകാശമുണ്ടെന്ന അറിവുണ്ട്.

ഒരിക്കൽ ലോഹിതദാസ് എന്നെ വിളിച്ചു. എന്തൊരു മകളെയാടോ നിങ്ങളുണ്ടാക്കിയതെന്ന് ചോദിച്ചു. ഞാൻ അത്ഭുതപ്പെട്ടു. എന്താണ് പറ്റിയതെന്ന് ഞാൻ ചോദിച്ചു. ഒന്നുമില്ല, മകൾ എന്റെ സിനിമയിൽ അഭിനയിക്കത്തില്ലെന്ന് പറഞ്ഞെന്ന് ലോഹിത​ദാസിന്റെ മറുപടി. പ്രൊഡക്ഷൻ കൺട്രോളറിൽ ഒരാൾ വിളിച്ച് നിങ്ങൾ രക്ഷപ്പെടും, നല്ല ക്യാരക്ടറാണെന്നൊക്കെ പറഞ്ഞു. ഇത് കനിക്ക് ഇഷ്ടപ്പെട്ടില്ല. എന്നെ താനൊന്നും രക്ഷപ്പെടുത്തേണ്ടെന്ന് അവൾ മറുപടി നൽകിയെന്ന് മെെത്രേയൻ ഓർത്തു.

maitreyan reacts to kani kusruti intimate scene in biriyani movie

Next TV

Related Stories
'വഴി മാറടാ മുണ്ടക്കൽ ശേഖരാ...', ആവേശം വാനോളമുയർത്തി മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും ;  കോടികൾ നേടി രാവണപ്രഭു

Oct 12, 2025 03:24 PM

'വഴി മാറടാ മുണ്ടക്കൽ ശേഖരാ...', ആവേശം വാനോളമുയർത്തി മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും ; കോടികൾ നേടി രാവണപ്രഭു

ആവേശം വാനോളമുയർത്തി മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും ; കോടികൾ നേടി...

Read More >>
ലാലേട്ടന്റെ അമ്മ ഐസിയുവിൽ, അടുത്തിടെ പുള്ളിയുടെ കണ്ണിൽ മൈക്ക് കൊണ്ട സംഭവമുണ്ടായില്ലേ..?ആ വി​ഗ്രഹം അമ്മയുടെ സ​മീപം സൂക്ഷിക്കുന്നു

Oct 12, 2025 01:32 PM

ലാലേട്ടന്റെ അമ്മ ഐസിയുവിൽ, അടുത്തിടെ പുള്ളിയുടെ കണ്ണിൽ മൈക്ക് കൊണ്ട സംഭവമുണ്ടായില്ലേ..?ആ വി​ഗ്രഹം അമ്മയുടെ സ​മീപം സൂക്ഷിക്കുന്നു

ലാലേട്ടന്റെ അമ്മ ഐസിയുവിൽ, അടുത്തിടെ പുള്ളിയുടെ കണ്ണിൽ മൈക്ക് കൊണ്ട സംഭവമുണ്ടായില്ലേ..?ആ വി​ഗ്രഹം അമ്മയുടെ സ​മീപം...

Read More >>
ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; നടന്‍ ജയകൃഷ്ണനെതിരെ കേസ്

Oct 12, 2025 08:39 AM

ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; നടന്‍ ജയകൃഷ്ണനെതിരെ കേസ്

ടാക്‌സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; നടന്‍ ജയകൃഷ്ണനെതിരെ...

Read More >>
'ചത്താ പച്ച'യ്ക്കൊപ്പം കൈകോർത്ത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

Oct 11, 2025 04:33 PM

'ചത്താ പച്ച'യ്ക്കൊപ്പം കൈകോർത്ത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

'ചത്താ പച്ച'യ്ക്കൊപ്പം കൈകോർത്ത് ദുൽഖർ സൽമാന്റെ വേഫെറർ...

Read More >>
'പഴയ വട്ടിനെയാണ് ഇന്ന് ഡിപ്രഷനെന്നും മൂഡ് സ്വിങ്‌സ് എന്നും വിളിക്കുന്നത്'; മാനസികാരോഗ്യപ്രശ്‌നങ്ങളെ നിസ്സാരവത്കരിച്ച നടിക്കെതിരെ രൂക്ഷ വിമർശനം

Oct 11, 2025 03:32 PM

'പഴയ വട്ടിനെയാണ് ഇന്ന് ഡിപ്രഷനെന്നും മൂഡ് സ്വിങ്‌സ് എന്നും വിളിക്കുന്നത്'; മാനസികാരോഗ്യപ്രശ്‌നങ്ങളെ നിസ്സാരവത്കരിച്ച നടിക്കെതിരെ രൂക്ഷ വിമർശനം

മാനസികാരോഗ്യപ്രശ്‌നങ്ങളെ നിസ്സാരവത്കരിച്ച നടി കൃഷ്ണപ്രഭയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയരുകയാണ് ....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall