( moviemax.in) മലയാളത്തിന്റെ പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ 'ചത്താ പച്ച- റിങ് ഓഫ് റൗഡീസ്' കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് വേഫെറർ ഫിലിംസ്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസ് ആയ വേഫെറർ ഫിലിംസും ചത്താ പച്ചയുടെ പ്രൊഡക്ഷൻ ഹൗസ് ആയ റീൽ വേൾഡ് എന്റർടൈൻമെന്റും ചേർന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചത്, ചത്താ പച്ചയുടെ ടീസർ ഇപ്പോൾ വിജയകരമായി ഓടികൊണ്ടിക്കുന്ന കാന്താരക്കൊപ്പം വൻ പ്രേക്ഷക പ്രതികരണങ്ങളാണ് തീയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. മമ്മൂട്ടിയും ചിത്രത്തിൽ എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. റസ്‌ലിങ്ങ് കോച്ച് ആയാണ് മമ്മൂട്ടി എത്തുന്നത്.
ലോക പ്രശസ്തമായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ.(WWE) യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇന്ത്യയിൽ നിന്ന് തന്നെ ആദ്യമായി ഒരുങ്ങുന്ന ആദ്യ പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി. ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'ചത്താ പച്ച- റിങ് ഓഫ് റൗഡീസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് നിർമിക്കുന്നത്. മോഹൻലാലിൻറെ അനന്തരവനായ അദ്വൈത്, ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായിട്ടുണ്ട്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത് (മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ), വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നു.
Dulquer Salmaan's Wayfarer Films joins hands with 'Chatta Pacha'