( moviemax.in) കാവ്യ മാധവനെ പഴയ സുന്ദരിയായി വീണ്ടും കാണാൻ കഴിയുന്നതിലെ സന്തോഷത്തിലാണ് ആരാധകർ. പൊതുവേദികളിലെത്തുന്ന കാവ്യ എപ്പോഴും ജനശ്രദ്ധ നേടുന്നു. സോഷ്യൽ മീഡിയയിലും നടി നിറ സാന്നിധ്യമാണ്. ഏറെക്കാലത്തിന് ശേഷമാണ് കാവ്യ ഇത്രയും സന്തോഷത്തോടെ കാണുന്നതെന്ന് ആരാധകർ പറയുന്നുണ്ട്. കാവ്യയുടെ പുതിയ ദൃശ്യങ്ങളും വെെറലാകുകയാണ്. ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു കാവ്യ.
നടൻ ദിലീപുമായുള്ള വിവാഹശഷമാണ് കാവ്യ അഭിനയ രംഗം വിട്ടത്. കാവ്യയുടെ തീരുമാനം പലരെയും വിഷമിപ്പിച്ചു. കാവ്യ ഇനി അഭിനയ രംഗത്തേക്ക് തിരിച്ച് വരില്ലെന്നാണ് പലരും കരുതുന്നത്. ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരെയാണ് ഈ വാദത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. കാവ്യയേക്കാൾ വലിയ താരമായിരുന്നു മഞ്ജു വാര്യർ. എന്നാൽ വിവാഹത്തോടെ കരിയർ വിട്ടു. ദിലീപുമായി അകന്ന ശേഷമാണ് സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നത്.
വിവാഹശേഷം ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുകയായിരുന്നു മഞ്ജു. എന്നാൽ കാവ്യ അങ്ങനെയല്ല. വിവാദങ്ങൾ കാരണം കുറച്ച് കാലം എല്ലാത്തിൽ നിന്നും അകന്ന് നിന്നെങ്കിലും ഇന്ന് ലെെം ലെെറ്റിൽ കാവ്യ സാന്നിധ്യം അറിയിക്കുന്നു. സ്വന്തം സ്ഥാപനമായ ലക്ഷ്യ നോക്കി നടത്തുന്നു. ദിലീപിനൊപ്പം മിക്കപ്പോഴും കാവ്യയെ കാണാം. എന്നാൽ മഞ്ജു ഇങ്ങനെയായിരുന്നില്ല. ദിലീപിന്റെ വീട്ടിൽ മഞ്ജു ഒതുക്കപ്പെട്ടെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
സൗഹൃദങ്ങൾ മാത്രമായിരുന്നു അവൾക്ക് ആകെയുള്ള ആശ്വാസം. വേറെ ഒരു അവാർഡ് ഫങ്ഷനോ പബ്ലിക് ഫങ്ഷനോ ഒന്നിനും മഞ്ജുവിനെ പുറത്തേക്ക് കണ്ടിട്ടില്ല. വല്ലാത്തൊരു അടിമച്ചമർത്തലാണ് അവിടെ നടന്ന് കൊണ്ടിരുന്നത്. അതൊന്നും അവൾ വിഷയമാക്കിയില്ല. 14 വർഷം നീ എന്ത് ചെയ്തു എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ഞാനവിടെ ലാപ്ടോപ്പിൽ സിനിമ കണ്ടിരിക്കും, അല്ലെങ്കിൽ പുസ്തകം വായിക്കും ചേച്ചീ, അതായിരുന്നു എന്റെ ഏറ്റവും വലിയ വിനോദം എന്നാണ് മഞ്ജു പറഞ്ഞത്.
അങ്ങനെ ഒതുങ്ങിക്കൂടി ജീവിച്ച പെൺകുട്ടിയായിരുന്നു. സംയുക്ത വർമയും ഗീതു മോഹൻദാസുമെല്ലാം ഭാര്യ ഭർത്താക്കൻമാരായി ജീവിക്കുന്നവരാണ്. അവരെല്ലാം ഒന്നിച്ച് പുറത്ത് പോകുന്നതിന് ലിമിറ്റ് ഉണ്ട്. 24 മണിക്കൂറും അവർക്ക് പുറത്ത് പോകാനൊന്നും സാധിക്കില്ലല്ലോ. എല്ലാവരും തിരക്കിൽ തന്നെയല്ലേ. മഞ്ജു മാത്രമാണ് ഒന്നും ചെയ്യാതിരുന്നത്. യോഗയും മറ്റുമായി സംയുക്ത വർമ ബിസിയായിരുന്നു.
manjuwarrier kavyamadhavan still in limelight after marriage with dileep