കാട്ടാളൻ സിനിമയുടെ ചിത്രീകരണത്തിനിടെ ആന്റണി വർഗീസിന് പരിക്ക്; അപകടം ആനയുമായുള്ള ആക്ഷൻ രംഗത്തിനിടെ

കാട്ടാളൻ സിനിമയുടെ ചിത്രീകരണത്തിനിടെ ആന്റണി വർഗീസിന് പരിക്ക്; അപകടം ആനയുമായുള്ള ആക്ഷൻ രംഗത്തിനിടെ
Oct 11, 2025 04:29 PM | By Athira V

( moviemax.in) ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് കാട്ടാളൻ. സിനിമയുടെ ചിത്രീകരണത്തിനിടയിൽ പെപ്പെയെക്ക് പരിക്ക്. ആന്റണി വർഗീസും ആനയുമായുള്ള വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. തായ്ലാന്റിലാണ് സംഭവം. ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ് താരം. പരുക്കിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂൾ മാറ്റിവച്ചു.

ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കുന്നത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ "പോങ്" എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്. ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുന്ന രീതിയിലാണ് ബ്രഹ്മാണ്ഡ കാൻവാസിൽ തായ്‌ലാന്റിലെ ആനയുമായുള്ള ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതെന്നും സൂചനയുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും വലിയ പൂജ ചടങ്ങുകളോടെയാണ് ചിത്രം ലോഞ്ച് ചെയ്തത്.

ഒരു പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന 'കാട്ടാളൻ' മെഗാ ക്യാൻവാസിലാണ് ഒരുക്കുന്നത്. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം നവാഗതനായ പോൾ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.

തെലുങ്കിലെ പ്രശസ്ത താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു, ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്.

എക്സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം - റെനഡിവേ, സംഗീതം- ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, സൗണ്ട് ഡിസൈനർ- കിഷൻ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3DS , ടൈറ്റിൽ ഗ്രാഫിക്സ്- ഐഡൻറ് ലാബ്സ്, സ്റ്റണ്ട് ട്രെയ്നർ- അഷറഫ് KFT , പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.


Antony Varghese injured during the shooting of the movie Kattalan

Next TV

Related Stories
'ചത്താ പച്ച'യ്ക്കൊപ്പം കൈകോർത്ത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

Oct 11, 2025 04:33 PM

'ചത്താ പച്ച'യ്ക്കൊപ്പം കൈകോർത്ത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

'ചത്താ പച്ച'യ്ക്കൊപ്പം കൈകോർത്ത് ദുൽഖർ സൽമാന്റെ വേഫെറർ...

Read More >>
'പഴയ വട്ടിനെയാണ് ഇന്ന് ഡിപ്രഷനെന്നും മൂഡ് സ്വിങ്‌സ് എന്നും വിളിക്കുന്നത്'; മാനസികാരോഗ്യപ്രശ്‌നങ്ങളെ നിസ്സാരവത്കരിച്ച നടിക്കെതിരെ രൂക്ഷ വിമർശനം

Oct 11, 2025 03:32 PM

'പഴയ വട്ടിനെയാണ് ഇന്ന് ഡിപ്രഷനെന്നും മൂഡ് സ്വിങ്‌സ് എന്നും വിളിക്കുന്നത്'; മാനസികാരോഗ്യപ്രശ്‌നങ്ങളെ നിസ്സാരവത്കരിച്ച നടിക്കെതിരെ രൂക്ഷ വിമർശനം

മാനസികാരോഗ്യപ്രശ്‌നങ്ങളെ നിസ്സാരവത്കരിച്ച നടി കൃഷ്ണപ്രഭയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയരുകയാണ് ....

Read More >>
ദിലീപിന്റെ വീട്ടിൽ 14 വർഷം ഒതുങ്ങിക്കൂടി മഞ്ജു,  അതായിരുന്നു എന്റെ ഏറ്റവും വലിയ വിനോദം! എന്നാൽ കാവ്യ വ്യത്യസ്ത

Oct 11, 2025 02:12 PM

ദിലീപിന്റെ വീട്ടിൽ 14 വർഷം ഒതുങ്ങിക്കൂടി മഞ്ജു, അതായിരുന്നു എന്റെ ഏറ്റവും വലിയ വിനോദം! എന്നാൽ കാവ്യ വ്യത്യസ്ത

ദിലീപിന്റെ വീട്ടിൽ 14 വർഷം ഒതുങ്ങിക്കൂടി മഞ്ജു, അതായിരുന്നു എന്റെ ഏറ്റവും വലിയ വിനോദം! എന്നാൽ കാവ്യ...

Read More >>
ഞാനെന്ത് തെറ്റ് ചെയ്തു ചേച്ചീ....നിനക്കെന്താ വയ്യേ, ഭ്രാന്തായോ?; മഞ്ജു പിള്ളയും  വീണയും തമ്മിലുണ്ടായ പ്രശ്നം...!

Oct 11, 2025 11:34 AM

ഞാനെന്ത് തെറ്റ് ചെയ്തു ചേച്ചീ....നിനക്കെന്താ വയ്യേ, ഭ്രാന്തായോ?; മഞ്ജു പിള്ളയും വീണയും തമ്മിലുണ്ടായ പ്രശ്നം...!

ഞാനെന്ത് തെറ്റ് ചെയ്തു ചേച്ചീ....നിനക്കെന്താ വയ്യേ, ഭ്രാന്തായോ?; മഞ്ജു പിള്ളയും വീണയും തമ്മിലുണ്ടായ പ്രശ്നം...!...

Read More >>
കാള പെറ്റൂവെന്ന് കേട്ടപ്പോൾ കയറെടുത്ത കുറേ മോഹൻലാൽ ഹേറ്റേഴ്സ്, കുഞ്ഞിനെ പറഞ്ഞുവിട്ടത്തിന് പിന്നിൽ...! പ്രതികരിച്ച് ദൃക്സാക്ഷി

Oct 10, 2025 04:08 PM

കാള പെറ്റൂവെന്ന് കേട്ടപ്പോൾ കയറെടുത്ത കുറേ മോഹൻലാൽ ഹേറ്റേഴ്സ്, കുഞ്ഞിനെ പറഞ്ഞുവിട്ടത്തിന് പിന്നിൽ...! പ്രതികരിച്ച് ദൃക്സാക്ഷി

കാള പെറ്റൂവെന്ന് കേട്ടപ്പോൾ കയറെടുത്ത കുറേ മോഹൻലാൽ ഹേറ്റേഴ്സ്, കുഞ്ഞിനെ പറഞ്ഞുവിട്ടത്തിന് പിന്നിൽ...! പ്രതികരിച്ച്...

Read More >>
‘പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്ത്

Oct 10, 2025 02:53 PM

‘പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്ത്

‘പെണ്ണ് കേസ് ‘ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്ത്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall