കാള പെറ്റൂവെന്ന് കേട്ടപ്പോൾ കയറെടുത്ത കുറേ മോഹൻലാൽ ഹേറ്റേഴ്സ്, കുഞ്ഞിനെ പറഞ്ഞുവിട്ടത്തിന് പിന്നിൽ...! പ്രതികരിച്ച് ദൃക്സാക്ഷി

കാള പെറ്റൂവെന്ന് കേട്ടപ്പോൾ കയറെടുത്ത കുറേ മോഹൻലാൽ ഹേറ്റേഴ്സ്, കുഞ്ഞിനെ പറഞ്ഞുവിട്ടത്തിന് പിന്നിൽ...! പ്രതികരിച്ച് ദൃക്സാക്ഷി
Oct 10, 2025 04:08 PM | By Athira V

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ പുരസ്കാരം നേടിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രമുഖർ അടക്കം നിരവധി പേർ പങ്കെടുത്തു. പ്രവേശനം ഫ്രീയായതുകൊണ്ട് തന്നെ നിരവധി പൊതുജനങ്ങളും എത്തിയിരുന്നു. ചടങ്ങിൽ നിന്നുള്ള നടന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്യുന്നുണ്ട്.

സ​ദസിലിരുന്ന മോഹൻലാലിന് അടുത്തേക്ക് ഒരു കൊച്ചുകുട്ടി സെൽഫി എടുക്കാനായി നടന്ന് വരുന്നതും എന്നാൽ കുട്ടി അടുത്ത് എത്തും മുമ്പ് കൈ വീശി പോകാൻ നിർദേശിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നടന്റെ പെരുമാറ്റം പരുഷമായിപ്പോയി എന്നാണ് പ്രത്യക്ഷപ്പെട്ട കമന്റുകൾ.

എന്ത് തിരക്കായാലും ആ കുഞ്ഞ് അടുത്ത് വന്നപ്പോൾ ഒന്ന് നോക്കി ചിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു ആ കുട്ടിയുടെ സ്ഥാനത്ത് ഒരു പണക്കാരൻ ആയിരുന്നെങ്കിൽ മോഹൻലാൽ കൈകൊടുത്തു ചിരിക്കുമായിരുന്നു. കൈകൊണ്ട് ഓടിപ്പോകൂവെന്നാണ് ആ കുഞ്ഞിനോട് കാണിച്ചത്. അത് ഒട്ടും ശരിയായില്ല, കുഞ്ഞുങ്ങളുടെ മനസിനെ ഒരിക്കലും വേദനപ്പിക്കരുത്, സിനിമയ്ക്ക് അകത്തും പുറത്തും മൊത്തം അഭിനയം.

സമൂഹത്തിന് നല്ലൊരു മെസേജ് കൊടുക്കാൻ ഇദ്ദേഹത്തിനാവില്ല എന്നിങ്ങനെയായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ. ഇത്രയും ക്യാമറ ചുറ്റും ഉള്ളപ്പോൾ ലാലേട്ടൻ അറിഞ്ഞോണ്ട് അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. ആൾക്ക് അറിയാമല്ലോ ആളുകൾ വിമർശിക്കുമെന്ന്. കാര്യം എന്താണെന്ന് ദൈവത്തിന് മാത്രമെ അറിയൂവെന്നും ചിലർ നടന്റെ പക്ഷം ചേർന്നും കുറിച്ചു.

ഇപ്പോഴിതാ സംഭവം കണ്ടിട്ടുള്ള ദൃക്സാക്ഷികളിൽ ഒരാൾ കുറിച്ച കമന്റാണ് ശ്രദ്ധനേടുന്നത്. കുഞ്ഞിനെ വേദനിപ്പിക്കാനായി മോഹൻലാൽ ചെയ്തതല്ല. തിരക്കേറി വരുന്നതുകൊണ്ട് കുട്ടി സുരക്ഷിതമായി കുടുംബത്തിന് അടുത്തേക്ക് പോകാൻ നിർദേശിച്ചതാണെന്ന് ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്നയാൾ കുറിച്ചു. ഞാൻ അവിടെ വോളണ്ടിയർ ആയിട്ട് ഉണ്ടായിരുന്ന വ്യക്തിയാണ്. ഞങ്ങൾ വാച്ച് ചെയ്യുന്നുണ്ടായിരുന്നു ഈ സംഭവം.

ആ കുട്ടിക്ക് ലാൽ സർ കൈവീശി അഭിവാദ്യം ഒക്കെ ചെയ്തതുമാണ്. കുട്ടി കുറെ നേരമായി അതിലെ ഓടി കളിക്കയായിരുന്നു. തിരക്ക് ഏറി വന്നത് കൊണ്ട് പോയിരിക്കാൻ പറഞ്ഞതാണ്. വീട്ടുകാർ ആരെയും അപ്പോൾ കുട്ടിയെ നിയന്ത്രിക്കാനും വന്ന് കണ്ടില്ല. ഇതിനൊക്കെ ഇത്ര പ്രശ്നമാക്കാനുണ്ടോ. വീഡിയോ പകുതിക്ക് വെച്ച് കാണുന്നതിന്റെ കുഴപ്പമാണ് എന്നായിരുന്നു കമന്റ്.

കാള പെറ്റൂവെന്ന് കേട്ടപ്പോൾ കയറെടുത്ത കുറേ മോഹൻലാൽ ഹേറ്റേഴ്സുണ്ട്. അവരുടെ രോദനമാണ് വൈറൽ വീഡിയോയ്ക്ക് പിന്നിലും അദ്ദേഹത്തിന് എതിരെയുള്ള വിദ്വേഷ കമന്റുകൾക്ക് പിന്നിലും, ഇങ്ങനൊരു കമന്റിട്ട് സത്യാവസ്ഥ വിവരിച്ചതിന് നന്ദി. ഇന്നലത്തെ ആ വീഡിയോ കണ്ടപ്പോ സങ്കടം തോന്നിയിരുന്നു, സിനിമ റെക്കോർഡ് കൊണ്ട് തോൽപിക്കാൻ ഒരാളും വളർന്നിട്ടില്ല. അപ്പോൾ പിന്നെ ഇങ്ങനൊക്കെ അല്ലെ പറ്റൂ, കുഞ്ഞുങ്ങളോട് ലാലേട്ടൻ ഒരിക്കലും വെറുപ്പ് കാണിക്കില്ലെന്നത് അറിയാം എന്നിങ്ങനെയായിരുന്നു പ്രേക്ഷകരുടെ പ്രതികരണങ്ങൾ. 

eyewitness reveals truth in controversy over mohanlal insulting a child who came to take selfie

Next TV

Related Stories
‘പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്ത്

Oct 10, 2025 02:53 PM

‘പെണ്ണ് കേസു'മായി നിഖില വിമൽ; ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്ത്

‘പെണ്ണ് കേസ് ‘ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്ത്...

Read More >>
മഞ്ജുവിനെ താൻ പിടിച്ച് വെച്ചിട്ടില്ല; കാവ്യയെ പോലെയല്ല, വീട്ടിലിരുത്തിയ മഞ്ജുവിനെ ദിലീപിന് നന്നായറിയാം

Oct 10, 2025 12:56 PM

മഞ്ജുവിനെ താൻ പിടിച്ച് വെച്ചിട്ടില്ല; കാവ്യയെ പോലെയല്ല, വീട്ടിലിരുത്തിയ മഞ്ജുവിനെ ദിലീപിന് നന്നായറിയാം

മഞ്ജുവിനെ താൻ പിടിച്ച് വെച്ചിട്ടില്ല; കാവ്യയെ പോലെയല്ല, വീട്ടിലിരുത്തിയ മഞ്ജുവിനെ ദിലീപിന്...

Read More >>
വിത്ത് ഔട്ട് മുല്ലപ്പൂ നത്തിങ് ഈസ് പോസിബിൾ...! പുരുഷു എന്നെ അനുഗ്രഹിക്കണം, കരഞ്ഞ് പറഞ്ഞ് നോക്കി മൈന്റ് ചെയ്തില്ല; അങ്ങനെ മുല്ലപ്പൂ നായരായി

Oct 10, 2025 12:16 PM

വിത്ത് ഔട്ട് മുല്ലപ്പൂ നത്തിങ് ഈസ് പോസിബിൾ...! പുരുഷു എന്നെ അനുഗ്രഹിക്കണം, കരഞ്ഞ് പറഞ്ഞ് നോക്കി മൈന്റ് ചെയ്തില്ല; അങ്ങനെ മുല്ലപ്പൂ നായരായി

വിത്ത് ഔട്ട് മുല്ലപ്പൂ നത്തിങ് ഈസ് പോസിബിൾ...! പുരുഷു എന്നെ അനുഗ്രഹിക്കണം, കരഞ്ഞ് പറഞ്ഞ് നോക്കി മൈന്റ് ചെയ്തില്ല; അങ്ങനെ മുല്ലപ്പൂ നായരായി...

Read More >>
ദിലീപേട്ടനെ കുറിച്ച് പറയാതിരിക്കാനാവില്ല, എന്നെ വീട്ടിൽ പിടിച്ച് ഇരുത്തിയിരിക്കുന്നത്...; നീ പോ എന്ന് ദിലീപേട്ടനാണ് പറഞ്ഞത്!

Oct 10, 2025 11:29 AM

ദിലീപേട്ടനെ കുറിച്ച് പറയാതിരിക്കാനാവില്ല, എന്നെ വീട്ടിൽ പിടിച്ച് ഇരുത്തിയിരിക്കുന്നത്...; നീ പോ എന്ന് ദിലീപേട്ടനാണ് പറഞ്ഞത്!

ദിലീപേട്ടനെ കുറിച്ച് പറയാതിരിക്കാനാവില്ല, എന്നെ വീട്ടിൽ പിടിച്ച് ഇരുത്തിയിരിക്കുന്നത്...; നീ പോ എന്ന് ദിലീപേട്ടനാണ് പറഞ്ഞത്!...

Read More >>
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം; മോഹന്‍ലാലിനെ അനുമോദിച്ച് ശിവഗിരി മഠം

Oct 10, 2025 11:28 AM

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം; മോഹന്‍ലാലിനെ അനുമോദിച്ച് ശിവഗിരി മഠം

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം; മോഹന്‍ലാലിനെ അനുമോദിച്ച് ശിവഗിരി...

Read More >>
നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു

Oct 10, 2025 11:15 AM

നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു

നിർമാതാവ് പി സ്റ്റാൻലി...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall