മഞ്ജുവിനെ താൻ പിടിച്ച് വെച്ചിട്ടില്ല; കാവ്യയെ പോലെയല്ല, വീട്ടിലിരുത്തിയ മഞ്ജുവിനെ ദിലീപിന് നന്നായറിയാം

മഞ്ജുവിനെ താൻ പിടിച്ച് വെച്ചിട്ടില്ല; കാവ്യയെ പോലെയല്ല, വീട്ടിലിരുത്തിയ മഞ്ജുവിനെ ദിലീപിന് നന്നായറിയാം
Oct 10, 2025 12:56 PM | By Athira V

(moviemax.in) നടൻ ദിലീപിനെ പോലെ വ്യക്തി ജീവിതം ചർച്ചയായ നടൻമാർ മലയാളത്തിൽ കുറവാണ്. ദിലീപിന്റെ രണ്ട് വിവാഹ ബന്ധങ്ങളും വലിയ വാർത്തയായാണ്. മലയാളത്തിലെ വൻ ജനപ്രീതിയുള്ള നടിമാരെയാണ് ദിലീപ് രണ്ട് തവണയും വിവാഹം ചെയ്തത്. നടി മഞ്ജു വാര്യരെ മഞ്ജുവിന്റെ വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ദിലീപ് വിവാഹം ചെയ്തത്. 1998 ൽ വിവാഹിതിരായ ഇരുവരും 2015 ൽ നിയമപരമായി വേർപിരിഞ്ഞു. 2016 ൽ നടി കാവ്യ മാധവനെ ദിലീപ് വിവാഹം ചെയ്തു. രണ്ട് നടിമാരും അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരായവരാണ്. രണ്ട് പേരെ വിവാഹം ചെയ്തപ്പോഴും ദിലീപിന് പ്രശംസകളേക്കാളധികം കുറ്റപ്പെടുത്തലുകൾ കേട്ടു.

മലയാളം അന്ന് വരെ കണ്ടതിൽ ഏറ്റവും മികച്ച നടിയായാണ് മഞ്ജു വാര്യർ തൊണ്ണൂറുകളിൽ അറിയപ്പെട്ടത്. വിവാഹത്തോടെ മഞ്ജു കരിയർ വിട്ടു. ഇതിന്റെ പേരിൽ വിമർശനം കേട്ടത് ദിലീപിനാണ്. ദിലീപുമായി അകന്ന ശേഷമാണ് മഞ്ജു കരിയറിലേക്ക് തിരിച്ച് വരുന്നത്. ദിലീപ് രണ്ടാമത് കാവ്യയെ വിവാഹം ചെയ്തപ്പോൾ കാവ്യയും അഭിനയ രം​ഗത്ത് നിന്നും മാറി നിന്നു. 


ഭാര്യ വീട്ടിൽ ഇരിക്കണമെന്ന് ചിന്തിക്കുന്നയാളാണ് ദിലീപെന്ന വിമർശനം പല തവണ വന്നു. എന്നാൽ കഴിഞ്ഞ ദിവസം കാവ്യ ഈ വാദത്തെ തള്ളിക്കൊണ്ട് സംസാരിച്ചു. ഒരിക്കലും ദിലീപേട്ടനല്ല എന്നെ വീട്ടിൽ നിർത്തിയിട്ടുള്ളത്. ഞാൻ എന്റെ ആ​ഗ്രഹത്തിൽ മാറി നിന്നതാണ്. മോളെ നോക്കി ആ സമയം നന്നായി എക്സ്പീരിയൻസ് ചെയ്യണമെന്നുണ്ടായിരുന്നു. അതിന് വേണ്ടിയാണ് ബ്രേക്ക് എടുത്തത് എന്നാണ് കാവ്യ പറഞ്ഞത്.

അഭിനയ രം​ഗത്ത് നിന്നും മാറുന്നത് കുടുംബ ജീവിതത്തിലേക്ക് പൂർണ ശ്രദ്ധ നൽകാൻ വേണ്ടിയാണെന്ന് വിവാഹസമയത്ത് മഞ്ജുവും പറഞ്ഞിരുന്നു. വിവാഹ ശേഷം മഞ്ജു ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിന്നു. ദിലീപിനൊപ്പം പൊതുവേദികളിൽ അപൂർവമായേ മഞ്ജുവിനെ കണ്ടിട്ടുള്ളൂ. മഞ്ജു കുടുംബ കാര്യങ്ങളും കമ്പനി കാര്യങ്ങളുമൊക്കെയായി വളരെ തിരക്കിലാണെന്നായിരുന്നു ദിലീപ് അക്കാലത്ത് പറഞ്ഞിരുന്നത്. മഞ്ജുവിനെ താൻ പിടിച്ച് വെച്ചിട്ടില്ലെന്നും സൂപ്പർമാർക്കറ്റിലും ഷോപ്പിം​ഗ് മാളുകളിലുമെല്ലാം മഞ്ജുവിനെ കാണാമെന്നും ദിലീാപ് പറഞ്ഞിട്ടുണ്ട്.


അതേസമയം കാവ്യയെ ദിലീപിനൊപ്പം ഇന്ന് മിക്ക വേദികളിലും കാണാം. ഇവർ ഒരുമിച്ച് വരുമ്പോഴെല്ലാം ആരാധക ശ്രദ്ധ നേടാറുമുണ്ട്. കാവ്യ അഭിനയ രം​ഗത്തേക്ക് ഇനി തിരിച്ച് വന്നാലും ദിലീപിന് ഒരുപക്ഷെ എതിർപ്പുണ്ടാകില്ല. എന്നാൽ മഞ്ജുവിന്റെ കാര്യം അങ്ങനെയായിരുന്നില്ല. വിവാഹശേഷവും മഞ്ജു അഭിനയ രം​ഗത്ത് തുടരുകയോ അല്ലെങ്കിൽ വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ മഞ്ജു തിരിച്ച് വരികയോ ചെയ്തിരുന്നെങ്കിൽ ദിലീപിന്റെ താരമൂല്യത്തെ പോലും ഇത് ബാധിച്ചേനെ.

കാരണം വിവാഹിതയാകുന്ന സമയത്ത് ദിലീപിനേക്കാൾ വലിയ താരമൂല്യം മഞ്ജുവിനുണ്ട്. തമിഴിൽ നിന്നുൾപ്പെടെ അവസരം വരുന്നു. തിരിച്ച് വന്നാൽ മഞ്ജു സൂപ്പർതാരങ്ങളുടെ നായികയായി വീണ്ടും തിളങ്ങും. മറ്റ് ഭാഷകളിലും അഭിനയിച്ചേക്കും. താരമൂല്യത്തിൽ ദിലീപിനെ കടത്തി വെട്ടാനുള്ള സാധ്യത കൂടുതൽ. എന്നാൽ കാവ്യ കരിയറിൽ തിളങ്ങി നിന്ന സമയത്തും താരമൂല്യത്തിൽ ദിലീപിന് താഴെയായിരുന്നു.

manjuwarrier and kavyamadhavan stopped acting after marriage with dileep kavya breaks her silence

Next TV

Related Stories
മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

Dec 7, 2025 02:53 PM

മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം, അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞ കാര്യം...

Read More >>
മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

Dec 7, 2025 11:43 AM

മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസ് , ദിലീപിനനുകൂലമായി മൊഴി മാറ്റി, ബെെജു കൊട്ടാരക്കര...

Read More >>
Top Stories