(moviemax.in) 2016ൽ ആണ് കേരളക്കരയിലാകെ ഞെട്ടിച്ച് ദിലീപ്-കാവ്യ മാധവൻ വിവാഹം നടന്നത്. സാക്ഷിയായി ദിലീപിന്റെ മകൾ പതിനാറ് വയസുകാരി മീനാക്ഷിയും ഉണ്ടായിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ലൈം ലൈറ്റിൽ നിന്നും കാവ്യ അപ്രത്യക്ഷയായി. പക്ഷെ അപ്പോഴും ദിലീപ്, സിനിമകളും പൊതു ചടങ്ങുകളിലും എല്ലാം സജീവമായിരുന്നു. നടിയുടെ വിശേഷങ്ങൾ ദിലീപ് വഴി മാത്രമാണ് പ്രേക്ഷകർ അറിഞ്ഞിരുന്നത്.
വിവാഹമോചനശേഷം കരിയറിലേക്ക് തിരിച്ച് വന്ന കാവ്യ ദിലീപുമായുള്ള വിവാഹശേഷം വീണ്ടും ബ്രേക്ക് എടുത്തപ്പോൾ ഏറ്റവും കൂടുതൽ പഴി കേട്ടത് ദിലീപാണ്. മഞ്ജുവിനെ ഒതുക്കിയതുപോലെ കഴിവുള്ളൊരു കലാകാരിയെ ദിലീപ് വീട്ടിൽ പിടിച്ചിരുത്തി എന്നായിരുന്നു ആക്ഷേപം. ഇരുവരും റൂമറുകളോട് പ്രതികരിച്ചില്ല. മകൾക്ക് അറിവായതുകൊണ്ടും വിവാദങ്ങൾ കെട്ടടങ്ങിയതിനാലും കാവ്യ പതിയെ ദിലീപിനൊപ്പം പൊതു വേദികളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി.
സോഷ്യൽമീഡിയയിലും നടി ആക്ടീവായി. ലക്ഷ്യ എന്ന സ്വന്തം ബ്രാന്റും പൊടി തട്ടിയെടുത്ത് വിപുലമാക്കി. സിനിമയിൽ അഭിനയിക്കുന്നില്ലെന്നത് മാത്രമെയുള്ളു. സിനിമാക്കാരുടെ ഫങ്ഷനുകളിൽ കാവ്യ പങ്കെടുക്കാറുണ്ട്. മോഡലിങ് ചെയ്യാറുണ്ട്. ഇപ്പോഴിതാ കാവ്യയുടെ ഒരു പുതിയ വീഡിയോ ഫാൻ പേജുകളിൽ പ്രചരിക്കുന്നു. ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതാണെന്നത് വീഡിയോയിൽ വ്യക്തമാണ്. ദിലീപ് പങ്കെടുക്കേണ്ട പരിപാടിയായിരുന്നു എന്നാൽ താരത്തിന് എത്താൻ കഴിയാതെ പോയതിനാലാണ് ഭാര്യ കാവ്യ അയച്ചത്. പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കരിയർ ബ്രേക്കിന് പിന്നിലെ കാരണം നടി തുറന്ന് പറഞ്ഞത്.
എല്ലാം തന്റെ മാത്രം തീരുമാനമാണെന്നും കാവ്യ പറയുന്നു. ദിലീപേട്ടനെ കുറിച്ച് പറയാതിരിക്കാനാവില്ല. കാരണം ദിലീപേട്ടൻ പങ്കെടുക്കേണ്ട ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് വരാൻ പറ്റിയില്ല. അദ്ദേഹത്തിന് യുകെയിൽ പോവേണ്ട ഒരു ആവശ്യം വന്നു. അതിനാൽ അവിടേക്ക് പോയിരിക്കുകയാണ്. ഹരിയേട്ടൻ വളരെ വേണ്ടപ്പെട്ടയാളാണ്. എനിക്ക് നോ പറയാൻ പറ്റില്ല. നീ പോയി പരിപാടിയിൽ പങ്കെടുക്കണമെന്ന് ദിലീപേട്ടൻ എന്നോട് പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത്. അതുപോലെ ഒരിക്കലും ദിലീപേട്ടൻ അല്ല എന്നെ വീട്ടിൽ പിടിച്ച് ഇരുത്തിയിരിക്കുന്നത്. ഞാൻ എന്റെ ആഗ്രഹത്തിന്റെ പുറത്താണ് സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത്. മോളെയും നോക്കി ആ കാലഘട്ടം നന്നായി എക്സ്പീരിയൻസ് ചെയ്യണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടിയാണ് ബ്രേക്ക് എടുത്തത്.
എല്ലാവർക്കും എല്ലാവിധ ആശംസകളും നന്മകളും നേരുന്നു. സന്തോഷവും സമാധാനവും നേരുന്നു. ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള നന്ദി അറിയിക്കുന്നു എന്ന് പറഞ്ഞാണ് കാവ്യ അവസാനിപ്പിച്ചത്. വീഡിയോ കാവ്യ ഫാൻസിന് ഇടയിൽ വൈറലായി. ഇനിയാരും മഞ്ജുവിന്റേയും കാവ്യയുടേയും ജീവിതത്തെ ഉപമിക്കേണ്ടതില്ല.
എല്ലാത്തിനുമുള്ള മറുപടി കാവ്യ തന്നെ നൽകി കഴിഞ്ഞു എന്നാണ് ആരാധകർ കുറിച്ചത്. ചിലർ കാവ്യ-ദിലീപ് ജോഡിയിൽ ഒരു സിനിമ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. ഈ വർഷം ദിലീപും കുടുംബവും ഓണം ആഘോഷിച്ചില്ല. കാവ്യയുടെ അച്ഛൻ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. അതിനാൽ തന്നെ ഓണമോ പിറന്നാളോ ഒന്നും കാവ്യ ആഘോഷിച്ചില്ല. പൊതുവെ എല്ലാ തിരുവോണത്തിനും കുടുംബ ചിത്രം ദിലീപ് പങ്കിടാറുണ്ടായിരുന്നു.
kavyamadhavan reveals the real reason behind her break from acting