(moviemax.in) ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം ലഭിച്ച മോഹന്‍ലാലിനെ അനുമോദിച്ച് ശിവഗിരി മഠം. മോഹന്‍ലാലിന് ശ്രീനാരായണ ഗുരുദേവനോടുള്ള ആദരവും ഭക്തിയും പ്രസക്തമാണ്.
അന്തര്‍ദേശിയ തലത്തില്‍ ഇനിയും അവാര്‍ഡുകള്‍ നേടി ഇന്ത്യയ്ക്ക് അഭിമാനം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് വര്‍ക്കല ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആശംസിച്ചു. കഴിഞ്ഞ മാസം 23-നാണ് രാജ്യം 2023-ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം നല്‍കി മോഹന്‍ലാലിനെ ആദരിച്ചത്.
അതേസമയം ടെറിട്ടോറിയൽ ആർമിയിൽ 16 വർഷം പൂർത്തിയാക്കിയതിന്റെയും, രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയതിന്റെയും പശ്ചാത്തലത്തിൽ നടൻ മോഹൻലാലിന് കരസേനയുടെ പ്രത്യേക ആദരിച്ചിരുന്നു . കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തുകയും, അദ്ദേഹത്തിൽ നിന്ന് അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു.
“ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണ്,” കരസേനയുടെ ആദരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിന് നൽകിയ സംഭാവനകളും സൈന്യവുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മള ബന്ധവുമാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ അർഹനാക്കിയത്.
Sivagiri Math congratulates Mohanlal for Dadasaheb Phalke Award