Oct 5, 2025 09:54 AM

മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ് കാന്താര ചാപ്റ്റര്‍ 1. നടന്‍ എന്ന നിലയില്‍ ഏറെ അഭിമാനം തോന്നുന്ന സമയമാണ് ഇതെന്ന് നടന്‍ ജയറാം പറഞ്ഞു. കാന്താരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ് ജയറാമിന്.

ഋഷഭ് ഷെട്ടിയുടെ കാന്താര കണ്ട് അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിക്കുന്ന സമയത്താണ് ഋഷഭ് ഷെട്ടി തന്നെ വിളിക്കുന്നത്. തന്‍റെ ഫാനാണെന്ന് ഋഷഭ് ഷെട്ടി പറഞ്ഞപ്പോള്‍ അതിശയിച്ച് പോയെന്നും ജയറാം. ​ചിത്രത്തിലേക്ക് തന്നെ വിളിച്ചപ്പോഴും ഇങ്ങനെയൊരു കഥാപാത്രമാകുമെന്ന് കരുതിയില്ല. കഥ കേട്ട് ത്രില്ലടിച്ച് താന്‍ ആദ്യം വിളിച്ചത് ഭാര്യ പാര്‍വതിയെയാണ്.

ചിത്രം ആയിരം കോടിക്ക് മുകളില്‍ നേടുമെന്നാണ് നിര്‍മാതാക്കള്‍ കരുതുന്നതെന്നും ജയറാം. മകനൊപ്പമുള്ള ചിത്രം ആശകള്‍ ആയിരത്തിന്‍റെ വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു.

'I was thrilled to hear the story and called Parvathy first I am very proud of her performance in Kanthara as an actor Jayaram

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall