നടി നവ്യനായർ ഡിവോഴ്സായി? ഒടുവിൽ ആരാധകരുടെ ചോ​ദ്യങ്ങൾക്ക് മറുപടിയുമായി നടി

നടി നവ്യനായർ ഡിവോഴ്സായി? ഒടുവിൽ ആരാധകരുടെ ചോ​ദ്യങ്ങൾക്ക് മറുപടിയുമായി നടി
Oct 4, 2025 03:24 PM | By Athira V

( moviemax.in) വിവാഹത്തോടെ കരിയറിന് ഫുൾസ്റ്റോപ്പിടുന്ന നടിമാരെയാണ് പ്രേക്ഷകർ ഏറെയും കണ്ടിട്ടുള്ളത്. കുറച്ച് വർഷങ്ങളെ ആയിട്ടുള്ളു ആ ഒരു സമ്പ്രദായത്തിന് മാറ്റം വന്ന് തുടങ്ങിയിട്ട്. ഇപ്പോൾ വർഷങ്ങൾക്ക് മുമ്പ് സിനിമ ഉപേക്ഷിച്ച് പോയ അഭിനേത്രികൾ അടക്കം ലൈം ലൈറ്റിൽ സജീവമാവുകയും സിനിമകൾ ചെയ്യുകയും എല്ലാം ചെയ്യുന്നുണ്ട്. രണ്ടാം വരവിലും സ്വീകാര്യതയും അവസരങ്ങളും ഏറെ ലഭിച്ച ഒരു നടി നവ്യ നായരാണ്.

ഇഷ്ടം സിനിമയിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറിയതെങ്കിലും നന്ദനത്തിനുശേഷമാണ് പ്രേക്ഷക മനസിൽ താരത്തിന് സ്ഥാനം ലഭിക്കുന്നത്. വിവാഹത്തിന് മുമ്പും ശേഷവും നിരവധി സിനിമകൾ ചെയ്തുവെങ്കിലും എന്നേക്കും നവ്യ മലയാളികൾക്ക് കൃഷ്ണ ഭക്തയായ ബാലാമണിയാണ്. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു വിവാഹം. അന്ന് വയസ് ഇരുപത്തിനാല് മാത്രമായിരുന്നു.

മുംബൈ മലയാളിയായ സന്തോഷ് മേനോനാണ് നവ്യയെ വിവാഹം ചെയ്തത്. ബിസിനസും ജോലിയും വർഷങ്ങളായുള്ള താമസവും മുംബൈയിൽ ആയതുകൊണ്ട് തന്നെ വിവാഹശേഷം നവ്യയേയും മുംബൈയിലേക്ക് സന്തോഷ് കൊണ്ടുപോയി. പിന്നാലെ നടിക്ക് മകൻ പിറന്നു. വിവാഹശേഷം ഒന്ന്, രണ്ട് വർഷങ്ങളുടെ ഇടവേളകളിൽ നവ്യ സിനിമകൾ ചെയ്തു.

പക്ഷെ അതൊന്നും നടിയുടെ ഒരു കംബാക്കായി കണക്കാക്കാൻ പറ്റുന്ന തരത്തിൽ പ്രേക്ഷകരെ സ്വാധീനിക്കുകയോ വൻ വിജയമായി മാറുകയോ ചെയ്തില്ല. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന സമയങ്ങളിലും ചില ടിവി ഷോകളിലും അഭിമുഖങ്ങളിലും നവ്യ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അഞ്ച് വർഷം മുമ്പ് നടി മുംബൈ വിട്ട് കേരളത്തിലേക്ക് മടങ്ങിയെത്തി. കരിയർ തിരിച്ച് പിടിക്കുക.

നൃത്തം പൂർവാധികം ശക്തിയോടെ തുടരുക എന്നതൊക്കെയായിരുന്നു ലക്ഷ്യം. മകനെ നാട്ടിലെ സ്കൂളിൽ ചേർത്തു. ഒപ്പം മാദം​ഗി എന്ന നൃത്ത വിദ്യാലയവും ആരംഭിച്ചു. മുംബൈയിൽ നിന്നും നാട്ടിലേക്ക് തിരികെ എത്തിയശേഷം നവ്യ ചെയ്ത സിനിമയാണ് ഹിറ്റായി മാറിയ ഒരുത്തീ. നടി നാട്ടിലേക്ക് തിരികെ വന്നശേഷം ഭർത്താവിന്റെ വിശേഷങ്ങളൊന്നും നടി പങ്കിടാറില്ല. ഒന്നോ രണ്ടോ തവണ മാത്രം മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ സന്തോഷ് എത്തിയിരുന്നു. അല്ലാതെ നവ്യ എവിടെപ്പോയാലും അച്ഛനും അമ്മയും സഹോദരനും മകനും മാത്രമെ ഒപ്പമുണ്ടാകാറുള്ളു. വിശേഷ ദിവസങ്ങളിൽ പോലും സന്തോഷ് നവ്യയ്ക്കും മകനും ഒപ്പം സമയം ചിലവഴിക്കാറില്ല. അതിനാൽ തന്നെ നവ്യയും സന്തോഷും വേർപിരിഞ്ഞുവോയെന്ന സംശയം ആരാധകരിലുണ്ടായി.

പലരും അത് കമന്റ് ബോക്സിലൂടെ ചോ​ദിക്കുകയും ചെയ്തിരുന്നു. അന്നൊന്നും നടി അതിനുള്ള മറുപടി നൽകിയിരുന്നില്ല. പക്ഷെ കഴിഞ്ഞ ദിവസം എല്ലാവരുടേയും സംശയത്തിനുള്ള മറുപടി താരം നൽകി. ഭരതനാട്യം അവതരിപ്പിച്ച ശേഷം സന്തോഷിന്റെ അമ്മക്ക് ഒപ്പം ചേർന്ന് നിൽക്കുന്ന നവ്യയുടെ വീഡിയോയും ഭർത്താവിന്റെ അമ്മയേയും പെങ്ങളേയും സ്നേഹത്തോടെ ചേർത്ത് നിർത്തി ചിത്രത്തിന് പോസ് ചെയ്യുന്ന നടിയുടെ ഫോട്ടോയുമാണ് താരത്തിന്റെ ഫാൻ പേജുകളിൽ പ്രചരിച്ചത്.

ഇതിൽപ്പരം എന്ത് മറുപടിയാണ് നടി നൽകേണ്ടതെന്നാണ് ആരാധകർ കമന്റായി കുറിച്ച് ​ഗോസിപ്പ് പ്രചരിപ്പിക്കുന്ന പാപ്പരാസികളോട് ചോദിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ നൃത്ത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മാദം​ഗി ഫെസ്റ്റിവൽ 2025ന്റെ ഭാ​ഗമായി പെർഫോമൻസും മറ്റുമായി തിരക്കിലാണ് താരം. മലയാളത്തിലെ നിരവധി താരങ്ങൾ ഫെസ്റ്റിവൽ ആസ്വദിക്കാൻ നവ്യയുടെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.

ജാനകി ജാനെയാണ് അവസാനമായി റിലീസ് ചെയ്ത നവ്യ നായരുടെ സിനിമ. മലയാളത്തിൽ തന്നെ രണ്ട്, മൂന്ന് സിനിമകൾ നവ്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മുപ്പത്തിയൊമ്പതുകാരിയായ താരം സോഷ്യൽമീഡിയയിലും വളരെ സജീവമാണ്. ഇരുപതുകളിൽ ഉണ്ടായിരുന്നതിനേക്കാൾ ചെറുപ്പമാണ് നവ്യ ഇപ്പോൾ. നൃത്തവും അഭിനയവും കഴിഞ്ഞാൽ യാത്രയാണ് നവ്യയ്ക്ക് ഇഷ്ടപ്പെട്ട മറ്റൊരു ഘടകം.

Actress Navya Nair divorced? The actress finally answers fans' questions

Next TV

Related Stories
ഷെയ്ൻ നിഗം സിനിമയുടെ പോസ്റ്ററുകൾ വലിച്ച് കീറി, എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല ? പോസ്റ്റുമായി  നിർമാതാവ്

Oct 3, 2025 04:35 PM

ഷെയ്ൻ നിഗം സിനിമയുടെ പോസ്റ്ററുകൾ വലിച്ച് കീറി, എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല ? പോസ്റ്റുമായി നിർമാതാവ്

ഷെയ്ൻ നിഗം സിനിമയുടെ പോസ്റ്ററുകൾ വലിച്ച് കീറി, എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല ? പോസ്റ്റുമായി ...

Read More >>
മ‍ഞ്ജുവിന്റെ യാത്രകൾക്ക് ഒപ്പം മകളും? ക്യാമറയ്ക്ക് പിന്നിൽ നിന്ന് സ്നേഹിച്ച് അമ്മയും മകളും...! മീനൂട്ടിയെ കുറിച്ച് കാവ്യ പറഞ്ഞത്

Oct 3, 2025 11:25 AM

മ‍ഞ്ജുവിന്റെ യാത്രകൾക്ക് ഒപ്പം മകളും? ക്യാമറയ്ക്ക് പിന്നിൽ നിന്ന് സ്നേഹിച്ച് അമ്മയും മകളും...! മീനൂട്ടിയെ കുറിച്ച് കാവ്യ പറഞ്ഞത്

മ‍ഞ്ജുവിന്റെ യാത്രകൾക്ക് ഒപ്പം മകളും? ക്യാമറയ്ക്ക് പിന്നിൽ നിന്ന് സ്നേഹിച്ച് അമ്മയും മകളും...! മീനൂട്ടിയെ കുറിച്ച് കാവ്യ...

Read More >>
'മണിച്ചേട്ടന്‍റെ കൂടെ ഞാനല്ല എന്‍റെ ഹീറോ ദിലീപ് ചേട്ടനാണ്'....'മണിയുടെ നായികയാവാനില്ലെന്ന് പറഞ്ഞയാള്‍ ദിവ്യ ഉണ്ണി അല്ല'; വെളിപ്പെടുത്തലുമായി വിനയന്‍

Oct 3, 2025 10:17 AM

'മണിച്ചേട്ടന്‍റെ കൂടെ ഞാനല്ല എന്‍റെ ഹീറോ ദിലീപ് ചേട്ടനാണ്'....'മണിയുടെ നായികയാവാനില്ലെന്ന് പറഞ്ഞയാള്‍ ദിവ്യ ഉണ്ണി അല്ല'; വെളിപ്പെടുത്തലുമായി വിനയന്‍

'മണിച്ചേട്ടന്‍റെ കൂടെ ഞാനല്ല എന്‍റെ ഹീറോ ദിലീപ് ചേട്ടനാണ്'....'മണിയുടെ നായികയാവാനില്ലെന്ന് പറഞ്ഞയാള്‍ ദിവ്യ ഉണ്ണി അല്ല'; വെളിപ്പെടുത്തലുമായി...

Read More >>
'പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകൾ കാണുന്നത് എന്റെ മതം' - ഷെയ്ൻ നിഗം

Oct 3, 2025 08:15 AM

'പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകൾ കാണുന്നത് എന്റെ മതം' - ഷെയ്ൻ നിഗം

'പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകൾ കാണുന്നത് എന്റെ മതം' - ഷെയ്ൻ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall