( moviemax.in) മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നടിയാണ് മഞ്ജു വാര്യർ. രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായ അവർ, ശക്തമായ കഥാപാത്രങ്ങളിലൂടെയും സ്വാഭാവിക അഭിനയത്തിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന മഞ്ജു അടുത്തിടെ ജപ്പാനിലേക്ക് ഒരു ട്രിപ്പ് പോയിരുന്നു. പിറന്നാൾ ദിനത്തിലാണ് ജപ്പാൻ ട്രിപ്പിന്റെ വിശേഷങ്ങൾ ആദ്യം മഞ്ജു പങ്കുവെച്ചത്.
ജാപ്പനീസ് ട്രെഡീഷന്റെ ഭാഗമായ കിമോണ എന്ന വേഷം ധരിച്ചാണ് മഞ്ജു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ജപ്പാൻ ട്രിപ്പിൽ പകർത്തിയ തന്റെ കുറച്ച് അധികം ഫോട്ടോകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. കൂടുതൽ സ്നേഹം, കൂടുതൽ ജീവിതം, കൂടുതൽ ഓർമ്മകൾ എന്ന ക്യാപ്ഷനായിരുന്നു മഞ്ജു നൽകിയത്. ഒപ്പം യാത്ര, പ്രണയം, ജീവിതം, എന്നും എന്നെന്നും, എന്റെ ഹൃദയത്തിൽ എന്നെന്നും എന്നീ ഹാഷ് ടാഗുകളും നൽകിയിരുന്നു. ട്രിപ്പുകളിൽ ധരിക്കുന്ന വസ്ത്രങ്ങളിൽ മഞ്ജു പ്രധാനമായും ശ്രദ്ധിക്കുന്നത് സ്റ്റൈലിഷ് ആവുക കംഫേർട്ടായിരിക്കുക എന്നതാണ്. ഇത്തവണയും അതിന് വിട്ടുവീഴ്ച വരുത്തിയിട്ടില്ല. എല്ലാം കംഫി സ്റ്റൈലിഷ് വസ്ത്രങ്ങൾ.
അതിൽ മിഡി ഗൗണും ട്രൗസറും ലൂസ്ഫിറ്റ് ടീ ഷർട്ടും ടീ ഷർട്ട് ഡ്രസ്സും എല്ലാം ഉൾപ്പെടുന്നു. എല്ലാ വസ്ത്രങ്ങൾക്കും ഒപ്പം വിന്റേജ് വൈബ് തരുന്ന ബക്കറ്റ് ഹാറ്റും മഞ്ജു സ്റ്റൈൽ ചെയ്തിരുന്നു. ആഭരണത്തോട് കമ്പമില്ല. അതുകൊണ്ട് തന്നെ മിനിമൽ ആക്സറീസ് മാത്രമെ ധരിക്കാറുള്ളു. ചിലപ്പോൾ അതൊരു കമ്മലിലും വാച്ചിലും മാത്രം ഒതുങ്ങും. ജപ്പാനിൽ ചൂളമടിച്ച് കറങ്ങി നടക്കുന്ന മഞ്ജുവിനെ കാണുമ്പോൾ സമ്മർ ഇൻ ബെത്ലഹേമിലെ ആമിയെ ഓർമ വന്നുവെന്നാണ് കമന്റുകൾ.
ഇതിനോടകം അളവിലാത്ത തരത്തിൽ ലൈക്കും കമന്റ്സും കൊണ്ട് മഞ്ജുവിന്റെ ജപ്പാൻ ട്രിപ്പ് പോസ്റ്റ് നിറഞ്ഞു. പൊതുവെ സുഹൃത്തുക്കൾക്കൊപ്പമാണ് മഞ്ജുവിന്റെ ട്രിപ്പ്. രമേഷ് പിഷാരടിയും കുടുംബവും കുഞ്ചാക്കോ ബോബനും കുടുംബവും ഒക്കെയാണ് പ്രധാനമായും മഞ്ജുവിനൊപ്പം ട്രിപ്പിന്റെ ഭാഗമാകുന്നവർ. എന്നാൽ അടുത്തിടെയായി ഏറെയും സോളോ ട്രിപ്പുകളാണ്. മകൾ മീനാക്ഷിയും മഞ്ജുവിന്റെ യാത്രകളിൽ ഭാഗമാകുന്നുണ്ടോയെന്ന സംശയവും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്. വിവാഹമോചനശേഷം ഇന്നേവരെ മകളെ കുറിച്ച് ഒരു വാക്ക് പോലും മഞ്ജു എവിടേയും സംസാരിച്ചിട്ടില്ല.
പക്ഷെ മകളുടെ സോഷ്യൽമീഡിയ പേജ് ഫോളോ ചെയ്യുകയും എല്ലാ പോസ്റ്റുകൾക്കും ആദ്യമെത്തി ലൈക്ക് ചെയ്യുകയും ചെയ്യാറുണ്ട്. അമ്മയും മകളും തമ്മിൽ ക്യാമറയ്ക്ക് പിന്നിൽ ഒരു ബോണ്ടിങ്ങുണ്ടാകുമെന്നും ഒന്നും പരസ്യമാക്കാത്തത് മീഡിയ ആഘോഷിക്കും എന്നതുകൊണ്ടാകുമെന്നും ആരാധകർ പറയുന്നു. പൊതുവെ കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷത്തിന് എല്ലാ വർഷവും കാവ്യയ്ക്കും ദിലീപിനുമൊപ്പം മീനാക്ഷി വരാറുണ്ട്.
ഇത്തവണ മീനാക്ഷി എത്തിയിരുന്നില്ല. മീനാക്ഷി എവിടെ എന്ന മീഡിയ ചോദിച്ചപ്പോൾ പുറത്താണ് എന്നാണ് കാവ്യ മറുപടി നൽകിയത്. അമ്മയുടെ അതേ ഇഷ്ടങ്ങളാണ് മീനാക്ഷിക്കും. വണ്ടി ഭ്രാന്തുണ്ട്. നൃത്തത്തോട് താൽപര്യമുണ്ട്. യാത്രകളും ഇഷ്ടമാണ്. മഞ്ജുവിനെപ്പോലെ തന്നെ വളരെ ശാന്ത സ്വഭാവക്കാരിയാണ് മീനാക്ഷി. എപ്പോഴും പുഞ്ചിരി നിറഞ്ഞ് നിൽക്കുന്ന മുഖം. പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടാലും മൈക്കെടുത്ത് സംസാരിക്കാൻ താൽപര്യം കാണിക്കാറില്ല.
ദീലിപ് നിർബന്ധിക്കുമ്പോൾ മാത്രമാണ് ഫോട്ടോയ്ക്ക് പോലും പോസ് ചെയ്യുന്നത്. ഡോക്ടറായ മീനാക്ഷി ഡെർമറ്റോളജിയിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. കാവ്യയ്ക്ക് മഹാലക്ഷ്മി പിറന്നശേഷം ദിലീപ് കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡാണ്.
manjuwarrier shares more photos from her japan trip goes viral