(moviemax.in) ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്‍ത ചിത്രം സാഹസം ഒടിടിയിൽ ഇരുകൈ നീട്ടി സ്വീകരിച്ചു ആരാധകർ . ബിബിൻ അശോക് ഈണം നൽകിയ " ഓണം മൂഡ്' എന്ന ഗാനം വൻ ഹിറ്റായി മാറിയിരുന്നു. 'ട്വന്റി വൺ ഗ്രാംസ്', 'ഫീനിക്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്‍ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
നരേൻ, ബാബു ആന്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഒടിടിയിലേക്കും സാഹസം സ്‍ട്രീമിംഗിന് എത്തിയിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നു മുതലായിരുന്നു സ്‍ട്രീമിംഗ്. സണ്‍ നെക്സ്റ്റിലൂടെയാണ് സ്‍ട്രീമിംഗ് ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോള്‍ ഒടിടിയില്‍ ലഭിക്കുന്നത്.
തമാശയും ആക്ഷനും കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ റംസാൻ, അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ എന്നിവരാണ്.
'Eth Mood OTT Mood'; 'Sahasam' arrives on OTT, filling the theater with vibes