Oct 3, 2025 08:15 AM

( moviemax.in) പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകൾ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്ന് ഷെയ്ൻ നിഗം. ഉണ്ണി ശിവലിംഗത്തിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനായി, ശന്തനു, അൽഫോൻസ് പുത്രൻ, സെൽവരാഘവൻ, പ്രീതി അസ്രാണി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ബൾട്ടി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷെയിൻ നിഗം.

“പലസ്‌തീൻ വിഷയം വളരെ വലിയൊരു പ്രശ്നമായിട്ട് മാറി, ഇന്നും അത് കഴിഞ്ഞിട്ടില്ല, അതിൽ പലരും കമന്റ് ചെയ്യുന്നത്, ‘ഈ മതത്തിന്റെ ഒരു സംഭവം നടന്നപ്പോൾ, എന്താ ഷെയ്ൻ പ്രതികരിക്കാത്തത്?, മറ്റൊരിടത്ത് ഇങ്ങനെയൊരു സംഭവം നടന്നപ്പോൾ എന്ത്കൊണ്ട് പ്രതികരിച്ചില്ല, എന്നൊക്കെയാണ്. ഞാൻ പത്രം വായിക്കുന്നരാളല്ല. കാരണം ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നെഞ്ചുവേദനയെടുക്കും. സോഷ്യൽ മീഡിയയിൽ ഈ വിഷയം പലവട്ടം കാണേണ്ടി വന്നപ്പോൾ പ്രതികരിച്ച് പോയതാണ് ; ഷെയ്ൻ നിഗം.

ഒരു വർഷം മുൻപായിരുന്നു പലസ്തീൻ വിഷയത്തിലെ ഒരു അഭിമുഹത്തിൽ ഷെയ്ൻ നിഗം പ്രതികരിച്ചത്. വെറുതെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് എന്തിനാ, തമ്മിൽ പ്രശ്നമുള്ളവർ മാറി നിന്ന് അങ്ങ് അടിച്ച് തീർക്ക് എന്നും, യുദ്ധം ബാധിക്കപ്പെട്ടവരെയൊക്കെ കാണുമ്പോ തന്റെ അമ്മയെ ആ സ്ഥാനത്ത് കാണും എന്നുമായിരുന്നു ഷെയ്ൻ നിഗം പറഞ്ഞിരുന്നത്.




'I responded to the Palestine issue after seeing children being killed, and people there also see my religion' - Shane Nigam

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall