(moviemax.in) ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഭീഷ്മറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിജയദശമി ദിനത്തിൽ പ്രേക്ഷകർക്ക് ആശംസകൾ നേർന്നുകൊണ്ടാണ് അണിയറപ്രവർത്തകർ വർണ്ണാഭമായ പോസ്റ്റർ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന, കൗതുകമുണർത്തുന്ന ദൃശ്യഭാഷയാണ് പോസ്റ്ററിനുള്ളത്. ഒരു സമ്പൂർണ്ണ റൊമാന്റിക്-ഫൺ-ഫാമിലി എന്റർടെയ്‌നർ ആയിരിക്കും ചിത്രം എന്ന സൂചന നൽകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.
ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ഭീഷ്മറി'നുണ്ട്. 'കള്ളനും ഭഗവതിക്കും' എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.ചിത്രത്തിൽ ദിവ്യ പിള്ളയും രണ്ട് പുതുമുഖ നായികമാർക്കുമൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
Dhyan Sreenivasan-Vishnu Unnikrishnan's film 'Bheeshmar': First look poster released