(moviemax.in) മലയാളികളുടെ പ്രിയപ്പെട്ട അവതാരികയാണ് രഞ്ജിനി ഹരിദാസ്. വേറിട്ട അവതരണ രീതികൊണ്ട് ശ്രദ്ധനേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് . കുറച്ച് കാലങ്ങളായി ഷോയിൽ നിന്നും വിട്ടുനിന്ന രഞ്ജിനി ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയകളിലും അവതരണ മേഖലകളും സജീവമായിരിക്കുകയാണ് . എന്നാൽ ഇപ്പോഴിതാ തരാം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ വരുന്ന കമന്റുകളാണ് ശ്രദ്ധനേടുന്നത്.
രഞ്ജിനി ഹരിദാസ് ഒരു കുട്ടിയോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചത്. അതിൽ രഞ്ജിനി ഇങ്ങനെ കുറിച്ചു. ‘അവളുടെ കൈകൾക്ക് ഒരു കുഴപ്പവും ഞാൻ കാണുന്നില്ല. പ്രായമാകുമ്പോൾ എല്ലാവരും കടന്നുപോകുന്ന ഒരു അവസ്ഥയാണിത്. അമ്മയും കുഞ്ഞും എത്ര സുന്ദരിയാണെന്ന് മാത്രമേ എനിക്ക് കാണാൻ കഴിയൂ’- എന്നായിരുന്നു കുറിപ്പ്. എന്നാൽ ചിത്രത്തിലെ രഞ്ജിനിയുടെ കൈകളിലെ ചുളിവുകൾ പരിഹസിച്ചും വിമർശിച്ചും ചില ആളുകൾ രംഗത്തെത്തി.
‘കയ്യിൽ മേക്കപ്പ് ഇടാൻ മറന്നു പോയോ, കൈ കണ്ടാൽ അറിയാം പ്രായം കുറേ ഉണ്ടെന്ന്. ..മുഖത്ത് പുട്ടി ഇട്ട് പിടിച്ച് നിൽക്കുവാണോ?’ എന്നൊക്കെയായിരുന്നു രഞ്ജിനി പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിലെ കൈ വിരലുകളിലെ ചുളുവുകൾ കണ്ട് ആളുകൾ ഇട്ട കമന്റുകൾ.
അതേസമയം താരത്തെ അനുകൂലിച്ചും മറ്റ് ചിലർ രംഗത്തെത്തി. മലയാളികൾക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും സാമാന്യ മര്യാദ ഒട്ടും ഇല്ല എന്നാണ് ഒരാൾ കുറിച്ചത്. പ്രായം ആയെന്ന് തന്നെ ഇരിക്കട്ടെ. ഇവർ എന്തിനാണ് ഇതിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കുന്നത്? ആദ്യം തന്നെ ഇത് അപൂർവമായി കണ്ടു വരുന്ന ഒരു skin disease ആണ്.. ഈ രോഗം ഉള്ളവരുടെ കൈ…കാൽ dry ആയി ചുളുവുകൾ തോന്നിക്കും എന്നാണ് ഒരുവിഭാഗം ആളുകൾ കുറിച്ചത്. എന്തായാലും വിഷയത്തിൽ രഞ്ജിനി ഇതുവരെയും ഒരു പ്രതികരണവും നടത്തിയിട്ടില്ല.
You can tell by looking at your hands that you are a bit older; Ranjini Haridas gets criticism