(moviemax.in) രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന പുതിയ ഹൊറർ ചിത്രമാണ് 'ഡീയസ് ഈറേ'. പ്രണവ് മോഹൻലാൽ നായകനായ ഈ സിനിമയുടെ ട്രെയ്‌ലർ അടുത്തിടെ പുറത്തിറങ്ങി, അത് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. പോസ്റ്ററുകൾ ഇറങ്ങിയതു മുതൽ ചിത്രം വലിയ പ്രതീക്ഷ നൽകിയിരുന്നു, ഇപ്പോൾ ട്രെയ്‌ലറിൽ പ്രണവിന്റെ തീവ്രമായ ഭാവങ്ങൾ കണ്ട് സിനിമാ പ്രേമികൾ ഞെട്ടിയിരിക്കുകയാണ്.
രാഹുൽ സദാശിവൻ ഇഷ്ടപ്പെടുന്ന ഹൊറർ വിഭാഗത്തിൽ തന്നെയാണ് 'ഡീയസ് ഈറേ'യും ഒരുക്കിയിരിക്കുന്നത്. നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതെന്ന് ട്രെയ്‌ലറിന്റെ തുടക്കത്തിൽ തന്നെ സൂചന നൽകുന്നുണ്ട്. 'ക്രോധത്തിന്റെ ദിനം' എന്നർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനാണ് സിനിമയ്ക്ക് നൽകിയിട്ടുള്ളത്.
മികച്ച സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ, ആദ്യാവസാനം മികച്ച ഹൊറർ അനുഭവം നൽകുന്ന ചിത്രമാണിതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഭ്രമയുഗം പോലെ തന്നെ ഈ ചിത്രവും പ്രേക്ഷകരെ ഭയപ്പെടുത്തുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍ കടഇ, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സംഗീത സംവിധായകന്‍: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍: ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്സ്: എം ആര്‍ രാജാകൃഷ്ണന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിംഗ്‌സണ്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, പബ്ലിസിറ്റി ഡിസൈന്‍: എയിസ്‌തെറ്റിക് കുഞ്ഞമ്മ, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: ഡിജിബ്രിക്‌സ്, ഡിഐ - രംഗ്‌റെയ്സ് മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, മ്യൂസിക് ഓണ്‍: നൈറ്റ് ഷിഫ്റ്റ് റെക്കോര്‍ഡ്‌സ്, പിആര്‍ഒ: ശബരി
Pranav Mohanlal is shocking! The trailer of 'Dees Era' is out

































