'പെറ്റ് ഡിറ്റക്ടീവി'ലെ 'തരളിത യാമം' ഗാനം പുറത്തിറങ്ങി; തകർപ്പൻ ഫോമിൽ ഷറഫുദീനും അനുപമ പരമേശ്വരനും

'പെറ്റ് ഡിറ്റക്ടീവി'ലെ 'തരളിത യാമം' ഗാനം പുറത്തിറങ്ങി; തകർപ്പൻ ഫോമിൽ ഷറഫുദീനും അനുപമ പരമേശ്വരനും
Oct 1, 2025 02:31 PM | By Fidha Parvin

(truevisionnews.com) ഷറഫുദീൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷറഫുദീൻ നിർമ്മിച്ച്, പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന 'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ്. പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കാൻ പോന്ന ഒരു ഫൺ ഫാമിലി കോമഡി എന്റർടെയ്‌നർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി ഇപ്പോൾ "തരളിത യാമം" എന്ന പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. അതീവ രസകരമായി ഒരുക്കിയ ഈ ഗാനത്തിന് വരികൾ നൽകിയിരിക്കുന്നത് നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മയാണ്. സുരൂർ മുസ്തഫയും ശ്രുതി ശിവദാസും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയത് രാജേഷ് മുരുകേശൻ ആണ്. ഛായാഗ്രഹകൻ ആനന്ദ് സി ചന്ദ്രൻ ആണ് ഈ ഗാനം സംവിധാനം ചെയ്തതെന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിൽ ഷറഫുദ്ദീനും അനുപമ പരമേശ്വരനും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'സമ്പൂർണ്ണ മൃഗാധിപത്യം' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ഈ ചിത്രം കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുമെന്നാണ് സൂചന. നേരത്തെ പുറത്തിറങ്ങിയ തീം സോങ് കൂടാതെ, "തേരാ പാരാ ഓടിക്കോ" എന്ന അനിമേഷൻ ഗാനവും സൂപ്പർ ഹിറ്റായിരുന്നു. വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ കാരക്റ്റർ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിൻ്റെ തിയേറ്റർ വിതരണം നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ചിത്രത്തിൻ്റെ സാങ്കേതിക വിഭാഗത്തിൽ രാജേഷ് മുരുകേശൻ സംഗീത സംവിധാനവും, ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിനവ് സുന്ദർ നായക് ആണ് എഡിറ്റർ. ചിത്രത്തിൻ്റെ മ്യൂസിക് അവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കി.

 കോ പ്രൊഡ്യൂസേഴ്‌സ്, പ്രൊഡക്ഷൻ ഡിസൈനർ, ഓഡിയോഗ്രാഫി, മേക്കപ്പ് തുടങ്ങിയ മറ്റു സാങ്കേതിക വിദഗ്ദ്ധരുടെ വിവരങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.



The song 'Tharalitha Yamam' from 'Pet Detective' has been released

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories