വരുന്നത് ആരാണെന്ന് അറിയാല്ലോ...? മോഹൻലാൽ മാജിക് വീണ്ടും; റെക്കോർഡുകൾ തകർക്കാൻ 4Kൽ റീ റിലീസിന് ഒരുങ്ങി 'രാവണപ്രഭു'

വരുന്നത് ആരാണെന്ന് അറിയാല്ലോ...? മോഹൻലാൽ മാജിക് വീണ്ടും; റെക്കോർഡുകൾ തകർക്കാൻ 4Kൽ റീ റിലീസിന് ഒരുങ്ങി 'രാവണപ്രഭു'
Sep 30, 2025 04:38 PM | By Athira V

(moviemax.in) മലയാള സിനിമയിലെ എക്കാലത്തെയും ഐക്കോണിക് കഥാപാത്രങ്ങളായ മംഗലശ്ശേരി നീലകണ്ഠനും മകൻ കാർത്തികേയനും വീണ്ടും തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നു. മോഹൻലാലിൻ്റെ സൂപ്പർ ക്ലാസിക് ചിത്രം 'രാവണപ്രഭു' നൂതന ദൃശ്യ-ശബ്ദ വിസ്മയങ്ങളോടെ 4K അറ്റ്‌മോസ് ഫോർമാറ്റിൽ റീ-റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ 10-ന് ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തും.

രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'രാവണപ്രഭു' (2001), മോഹൻലാലിൻ്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'ദേവാസുരത്തിൻ്റെ' രണ്ടാം ഭാഗമായിരുന്നു. ഈ ചിത്രത്തിൽ മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് മോഹൻലാൽ തിളങ്ങിയത്.  മുണ്ടക്കൽ ശേഖരൻ ഉൾപ്പെടെയുള്ള ചിത്രത്തിലെ ജനപ്രിയ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നവയാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം, 4K അറ്റ്‌മോസിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

ഛോട്ടാ മുംബൈ' തരംഗം ആവർത്തിക്കുമോ?

മോഹൻലാൽ-അൻവർ റഷീദ് ടീമിൻ്റെ സൂപ്പർഹിറ്റ് ചിത്രമായ 'ഛോട്ടാ മുംബൈ' അടുത്തിടെ റീ-റിലീസിൽ വൻ കളക്ഷൻ നേടിയിരുന്നു. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വലിയ തരംഗമാണ് സൃഷ്ടിച്ചത്. 'രാവണപ്രഭുവിനും' റീ-റിലീസിൽ അതേ വിജയം ആവർത്തിക്കാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം വമ്പൻ റിലീസായി തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നും കരുതുന്നു.

വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം, ഗാനങ്ങൾ - ഗിരീഷ് പുത്തഞ്ചേരി, ഛായാഗ്രഹണം - പി സുകുമാർ. പി ആർ ഓ ഐശ്വര്യ രാജ്.

അതേസമയം, വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും ഛോട്ടാ മുംബൈ നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഛോട്ടാ മുംബൈയിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്.

'Ravanaprabhu' set for 4K re-release to break records

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories










News Roundup