സംവിധാനം, തിരക്കഥ, അഭിനയം എന്നീ മേഖലകളിലെല്ലാം തന്റെ മികവ് തെളിയിച്ചയാളാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇനി കൃഷിയില്‍ ഒരുകൈ നോക്കാനാണ് നടന്റെ ശ്രമം. പിതാവ് ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് നെല്‍കൃഷിയിലാണ് ധ്യാനിന്റെ പരീക്ഷണം. കണ്ടനാട് പുന്നച്ചാലിലെ പാടശേഖരത്തില്‍ ധ്യാനിന്റെ നേതൃത്വത്തില്‍ലാണ് ഇക്കൊല്ലം നെല്‍കൃഷിക്ക് വിത്ത് വിതയ്ക്കുന്നത്. ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ഏറെ വര്‍ഷങ്ങളായി ഇവിടെ നെല്‍കൃഷി ചെയ്തുവന്നത്. ഇന്ന് ധ്യാൻ പാടത്ത് വിത്തെറിഞ്ഞു.
ഇപ്പോഴിതാ ഓൺലൈൻ ചാനലുകളോട് സംസാരിക്കുന്നതിനിടെ നടൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'ഇടയിൽ കുറച്ച് കഞ്ചാവ് ഇട്ടിട്ടുണ്ട്. നെല്ല് മാത്രമേ ഇടുന്നുള്ളൂ എന്ന് പറയുമ്പോൾ പിന്നെ വേറെ ചോദ്യം ഉണ്ടോ' എന്നാണ് ധ്യാൻ പറയുന്നത്. ഇതൊക്കെ തെറ്റല്ലേ എന്ന് പറയുമ്പോൾ തെറ്റാണെന്നും നടൻ പറയുന്നുണ്ട്.
80 ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ശ്രീനിവാസന്‍ രണ്ട് ഏക്കറില്‍ തുടങ്ങിയ കൃഷിയാണ് 80 ഏക്കറിലേക്ക് വികസിച്ചത്. തരിശായ കിടന്ന പാടങ്ങള്‍ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പാടശേഖര സമിതി പുനര്‍ജീവിപ്പിക്കുകയായിരുന്നു. ഉമ വിത്തുകളാണ് ഇത്തവണ വിതയ്ക്കുന്നത്. അഞ്ച് ഏക്കറില്‍ നാടന്‍ വിത്തുകളും വിതയ്ക്കുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍,നാട്ടുകാരായ മനു ഫിലിപ്പ് തുകലന്‍, സാജു കുര്യന്‍ വൈശ്യംപറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് പാടം പാട്ടത്തിനെടുത്ത് കൃഷി ഇറക്കുന്നത്.
dhyan sreenivasan counter from the farm