(truevisionnews.com) എ കെ ആൻറണിക്ക് വൈകിയ വേളയിലും തിരിച്ചറിവ് വന്നത് നല്ലതെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാക്കേണ്ടത്.മുത്തങ്ങ കേസിന്റെ ഭാഗമായി ഇപ്പോഴും ആദിവാസി വിഭാഗത്തിലുള്ളവർ കോടതി കയറി ഇറങ്ങുകയാണ്. ഇപ്പോഴും ഭൂമി ആദിവാസികൾക്ക് ലഭിച്ചിട്ടില്ലെന്നും സി കെ ജാനു പറഞ്ഞു.
അതിനിടെ നരിവേട്ട സിനിമ അടുത്തകാലത്താണ് കണ്ടതെന്നും സിനിമ തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകിയതെന്നും സി കെ ജാനു പറഞ്ഞു. മുത്തങ്ങയിൽ പൊലീസുകാർ വേട്ടപ്പട്ടിക്ക് തുല്യരായിരുന്നു. ഒരു മനുഷ്യനെ പോലും അവിടെ ഞങ്ങൾ കണ്ടിരുന്നില്ല. ആദിവാസി ആയതുകൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാം എന്നത് മാടമ്പി മനോഭാവമാണ്. ആദിവാസികളെ നാണ്യവിളയായി കാണുന്ന മനോഭാവം ശരിയല്ലെന്നും സി കെ ജാനു പറഞ്ഞു.
സിനിമ കണ്ട ജനങ്ങൾ കരുതുക ഈ രീതിയിലാണെന്നാണ്. സിനിമയായിട്ടല്ല പിന്നീട് ഉയർന്ന ചർച്ചകൾ. ജീവിക്കുന്ന കാലം വരെ നരിവേട്ട മറക്കില്ല. അന്നത്തെ പോലീസിന്റെ നടപടിയിൽ ജോഗി മാത്രമാണ് മരിച്ചത്. കൂടുതൽ പേർ മരിച്ചതായി സിനിമയിൽ കാണിക്കുന്നുവെന്നുമാ വർ പറഞ്ഞു.
ആദിവാസികളെ പോലീസാണ് സംരക്ഷിക്കുന്നതായി സിനിമയിൽ കാണിക്കുന്നത്. ഇതെല്ലാം തെറ്റായ കാര്യങ്ങളാണ്. അന്നത്തെ ക്രൂരതയെ ലഘൂകരിക്കുകയാണ് സിനിമ.യാഥാർത്ഥ്യം നൽകാൻ ചങ്കൂറ്റമില്ലെങ്കിൽ അത് നൽകാതിരിക്കുന്നതാണ് നല്ലത്,” എന്നും സി. കെ. ജാനു പ്രതികരിച്ചു.
Democratic Political Party leader CK Janu said it was good that AK Antony came to his senses even though it was late.