Sep 10, 2025 01:55 PM

(moviemax.in)ഐശ്വര്യ റായ്ക്ക് പിന്നാലെ ഹൈക്കോടതിയിൽ ഹർജി നൽകി നടൻ അഭിഷേക് ബച്ചൻ. അനുവാദമില്ലാതെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതായി അഭിഷേക് ബച്ചൻ ഹർജിയിൽ ചൂണ്ടികാട്ടി. തന്റെ സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നടൻ ഹർജി നൽകിയത്. ദില്ലി ഹൈക്കോടതിയാണ് അഭിഷേക് ബച്ചന്റെ ഹർജി പരിഗണിക്കുന്നത്.

ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചൻ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ട് നിർമ്മിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്പ്. അതേസമയം വാണിജ്യ ആവശ്യങ്ങൾക്കായി തന്‍റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോ​ഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഷേക് ബച്ചന്റെ പങ്കാളിയും നടിയുമായ ഐശ്വര്യ റായ് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഐശ്വര്യ റായ്‌ നൽകിയ ഹർജിയിൽ അനുമതിയില്ലാതെ ചിത്രങ്ങൾ അടക്കം ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവിറക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ കേസ് വിശദമായവാദത്തിന് 2026 ജനുവരി 15 ലേക്ക് മാറ്റി.

After Aishwarya Rai, actor Abhishek Bachchan files petition in High Court

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall