Aug 19, 2025 08:07 PM

നടന്‍ മമ്മൂട്ടി രോഗം മാറി തിരിച്ചെത്തുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. ഓര്‍മയിലേക്ക് തിരിച്ചുവന്ന ദിവസങ്ങളില്‍ താന്‍ ആദ്യം കണ്ട ആശംസാ സന്ദേശം മമ്മൂക്കയുടേതായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. 'എണ്ണിയാലൊടുങ്ങാത്ത പ്രാര്‍ത്ഥനകളുടെ പിന്‍ബലത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നൊരാളുടെ ആശ്വാസം നന്നായറിയുന്ന ഒരാളല്ലേ ഞാന്‍.

ഓര്‍മയിലേക്ക് തിരിച്ചുവന്ന ദിവസങ്ങളില്‍ ഞാനാദ്യം കണ്ട ആശംസാ സന്ദേശവും മമ്മൂക്കയുടേത് തന്നെയായിരുന്നല്ലോ. വാര്‍ത്തയറിയുമ്പോള്‍ മനസിന് നല്ല തണുപ്പ്. സമാധാനം'- ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയുടെ തിരിച്ചുവരവ് അത്യധികം ആഗ്രഹിച്ച വാര്‍ത്തയാണ് എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പ്രതികരിച്ചത്. മമ്മൂട്ടി ഊര്‍ജസ്വലനായി നമുക്കിടയിലേക്ക് വരുന്നുവെന്ന വിവരം അത്യധികം സന്തോഷത്തോടെയാണ് കേള്‍ക്കുന്നതെന്നും കോടിക്കണക്കിന് മനുഷ്യരുടെ പ്രാര്‍ത്ഥനകള്‍ക്കും വൈദ്യശാസ്ത്രത്തിനും നന്ദിയെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

uma thomas mla about actor mammootty health recovery and come back

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall