കാവ്യയുമായുള്ള വിവാഹം ; മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , എനിക്ക് ഇഷ്ടമാണ് അച്ഛാ.... അന്ന് മകൾ ദിലീപിനോട് പറഞ്ഞ മറുപടി

കാവ്യയുമായുള്ള വിവാഹം ; മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , എനിക്ക് ഇഷ്ടമാണ് അച്ഛാ.... അന്ന് മകൾ ദിലീപിനോട് പറഞ്ഞ മറുപടി
Aug 19, 2025 12:31 PM | By Athira V

മലയാള സിനിമ പ്രേക്ഷകരും മാധ്യമങ്ങളും ഒരു പോലെ ചർച്ച ചെയ്ത ഒന്നാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹം. പ്രശസ്ത താരം മഞ്ജു വാര്യരുടെ ഭർത്താവായിരുന്ന ദിലീപ്, മുൻ ഭാര്യയുമായി നിയമപരമായി ബന്ധം വേർപെടുത്തി രണ്ടു വർഷങ്ങൾക്ക് ശേഷമാണ്, തനിക്കൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നായിക കാവ്യ മാധവനെ ജീവിതസഖിയാക്കുന്നത്. വിവാഹത്തിന് മുൻപ് ഫേസ്ബുക്ക് ലൈവിൽ വന്നപ്പോൾ, തന്റെ പേരിൽ ബലിയാടാക്കപ്പെട്ട കാവ്യയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൂട്ടാൻ തീരുമാനിക്കുകയായിരുന്നു എന്ന് നടൻ പറഞ്ഞിരുന്നു.

എന്നാൽ, ഒപ്പം തന്നെ ഈ വിവാഹത്തിന് താൻ തയ്യാറായത് മകളായ മീനാക്ഷിയ്ക്ക് വേണ്ടി കൂടിയാണെന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. നടനും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ, മീനൂട്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇരുവരുടെയും മകൾ, അച്ഛനൊപ്പം തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. താൻ രണ്ടാമത് ഒരു വിവാഹം ചെയ്യണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എന്നും തനിക്ക് താങ്ങായി നിന്ന തന്റെ ഓമന മകളാണെന്നാണ് അന്ന് നടൻ പറഞ്ഞത്.


പിന്നീടൊരിക്കൽ, മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ, എങ്ങനെയാണ് കാവ്യ മാധവനെ വിവാഹം ചെയ്യുന്ന കാര്യം താൻ വീട്ടിൽ അവതരിപ്പിച്ചതെന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. നടിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചത് പ്രണയം കൊണ്ടല്ല എന്നും, കാവ്യ ജീവിതത്തിൽ, പ്രത്യേകിച്ച് തന്നോടൊപ്പം ചേർത്ത് ഗോസിപ്പുകൾ വന്നതിന് ശേഷം അനുഭവിച്ച പ്രശ്നങ്ങളൊക്കെ നേരിട്ട് കണ്ടപ്പോഴാണ് അവരെ വിവാഹം ചെയ്താൽ എന്ത് എന്ന് ചിന്തിച്ചത് എന്നാണ് അന്ന് ദിലീപ് പറഞ്ഞത്.

"പ്രണയം, പ്രണയം, എന്ന് പറയുകയല്ല. കാവ്യ എന്ന് പറയുന്ന ഒരാളുടെ ജീവിതത്തിൽ, അവർ അനുഭവിക്കുന്ന പ്രശ്നങ്ങളൊക്കെ കണ്ടു കൊണ്ടിരിക്കുകയാണ്. അങ്ങനെ ഞാൻ എന്റെ വീട്ടിൽ അവതരിപ്പിച്ചു ഈ കാര്യം (കാവ്യയെ വിവാഹം ആലോചിച്ചാലോ എന്ന്)," ദിലീപ് പറഞ്ഞു. അന്ന് നടൻ ഈ കാര്യം, തന്റെ മകൾ മീനാക്ഷിയുടെ തീരുമാനത്തിനാണ് വിട്ടത്. "എനിക്കറിയാവുന്ന ആളല്ലേ... എനിക്ക് ഇഷ്ടമാണ് അച്ഛാ..," എന്നാണ് കാവ്യ മാധവനെ വിവാഹം ആലോചിച്ചാലോ എന്ന് ചോദിച്ചപ്പോൾ മകൾ മീനൂട്ടി മറുപടി പറഞ്ഞത് എന്ന് പ്രശസ്ത നടൻ അന്ന് വെളിപ്പെടുത്തി.


"മോളുടെ മറുപടി കേട്ടപ്പോൾ, നമ്മൾ ഇനി അവരുടെ വീട്ടിൽ ചോദിക്കണമല്ലോ എന്നാണ് ഞാൻ പറഞ്ഞത്. പക്ഷെ അവരുടെ വീട്ടിൽ ചെന്നപ്പോൾ ഞാൻ ഇതിന് വിപരീതമായ റിയാക്ഷൻ ആണ് കണ്ടത്," ദിലീപ് വെളിപ്പെടുത്തി. കാവ്യ മാധവന്റെ അച്ഛൻ മാധവനും, അമ്മ ശ്യാമളയ്ക്കും ആദ്യം ഈ ബന്ധം ശരിയാകുമോ എന്ന് നേരിയ സംശയം ഉണ്ടായിരുന്നെങ്കിലും, ജാതകങ്ങൾ തമ്മിൽ ചേർന്നതോടെ ഇരു വീട്ടുകാരും ചേർന്ന് കാര്യങ്ങൾ ഉറപ്പിച്ചു.

വിവാഹം നടക്കുന്നതിന് ഒരാഴ്ച്ച മുൻപാണ് ദിലീപ് ആലോചനയുമായി എത്തിയതെന്ന് കാവ്യ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. തന്റെ മകൾക്ക് എന്നും ഒരു തുണയായി, നല്ലൊരു സുഹൃത്തായി കാവ്യ മാധവൻ മാറണം എന്ന് മാത്രമാണ് ആഗ്രഹിച്ചതെന്നും ദിലീപ് പറഞ്ഞു. "അവളെ നന്നായി നോക്കുന്ന, ഉൾക്കൊള്ളുന്ന, നന്നായി അറിയാവുന്ന ഒരാൾക്കല്ലാതെ ആ കമ്മ്യൂണിക്കേഷൻ ശരിയാവില്ല. പിന്നെ അത് എന്റെ അടുത്ത ഏറ്റവും വലിയ തലവേദനയാകും. ഇപ്പോൾ കാവ്യയോട് പോയിട്ട് "നീ നാളെ മുതൽ ഈ കുഞ്ഞിന് അമ്മയാവണം," എന്ന് പറയാനാവില്ല. കാവ്യയ്ക്ക് ഒരിക്കലും ഇത്രയും വലിയ കുട്ടിയുടെ അമ്മയാവാനും പറ്റില്ല, മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാനും പറ്റില്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്," പ്രശസ്ത താരം അന്ന് വെളിപ്പെടുത്തി.


Marriage with Kavya Meenooty can't bear another mother her daughter's reply to Dileep that day

Next TV

Related Stories
'ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല, മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു' - മാലാ പാര്‍വതി

Aug 19, 2025 01:57 PM

'ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല, മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു' - മാലാ പാര്‍വതി

മമ്മൂട്ടിയുടെ രോഗസൗഖ്യ വാര്‍ത്തയില്‍ സന്തോഷം പങ്കുവച്ച് നടി മാലാ...

Read More >>
മമ്മൂട്ടി രോഗമുക്തനായി? 'ദൈവമേ നന്ദി, നന്ദി...ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു'; കുറിപ്പുമായി ആന്‍റോ ജോസഫ്

Aug 19, 2025 01:41 PM

മമ്മൂട്ടി രോഗമുക്തനായി? 'ദൈവമേ നന്ദി, നന്ദി...ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു'; കുറിപ്പുമായി ആന്‍റോ ജോസഫ്

ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു , ആന്‍റോ ജോസഫിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്...

Read More >>
'സാമ്രാജ്യം' റീ-റിലീസിനൊരുങ്ങുന്നു; മമ്മൂട്ടിയുടെ അലക്സാണ്ടർ വീണ്ടും തിയേറ്ററുകളിലേക്ക്

Aug 19, 2025 01:29 PM

'സാമ്രാജ്യം' റീ-റിലീസിനൊരുങ്ങുന്നു; മമ്മൂട്ടിയുടെ അലക്സാണ്ടർ വീണ്ടും തിയേറ്ററുകളിലേക്ക്

സാമ്രാജ്യം റീ റിലീസിനൊരുങ്ങുന്നു മമ്മൂട്ടിയുടെ അലക്സാണ്ടർ വീണ്ടും...

Read More >>
അതിൽ സന്തോഷമുണ്ട്, പക്ഷെ നമ്മളെ വെച്ച് ഷൂട്ട് ചെയ്ത പല സീനുകളും പടത്തിൽ ഉണ്ടാവില്ല;  ബാബുരാജ്

Aug 19, 2025 12:56 PM

അതിൽ സന്തോഷമുണ്ട്, പക്ഷെ നമ്മളെ വെച്ച് ഷൂട്ട് ചെയ്ത പല സീനുകളും പടത്തിൽ ഉണ്ടാവില്ല; ബാബുരാജ്

അതിൽ സന്തോഷമുണ്ട്, പക്ഷെ നമ്മളെ വെച്ച് ഷൂട്ട് ചെയ്ത പല സീനുകളും പടത്തിൽ ഉണ്ടാവില്ല; ...

Read More >>
ചിരിയും ആക്ഷനുമായി 'സാഹസം'; കുടുംബ പ്രേക്ഷകരെയും യുവതലമുറയെയും ആകർഷിച്ച് ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു

Aug 19, 2025 12:29 PM

ചിരിയും ആക്ഷനുമായി 'സാഹസം'; കുടുംബ പ്രേക്ഷകരെയും യുവതലമുറയെയും ആകർഷിച്ച് ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു

ചിരിയും ആക്ഷനുമായി 'സാഹസം'; കുടുംബ പ്രേക്ഷകരെയും യുവതലമുറയെയും ആകർഷിച്ച് ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം...

Read More >>
'ഫൈറ്റ് ദ നൈറ്റ്'; മാത്യു തോമസ് ചിത്രം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സിലെ ആദ്യ ഗാനം പുറത്തിറങ്ങി

Aug 19, 2025 10:54 AM

'ഫൈറ്റ് ദ നൈറ്റ്'; മാത്യു തോമസ് ചിത്രം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സിലെ ആദ്യ ഗാനം പുറത്തിറങ്ങി

മാത്യു തോമസ് ചിത്രം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സിലെ ആദ്യ ഗാനം...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall