ചിരിയും ആക്ഷനുമായി 'സാഹസം'; കുടുംബ പ്രേക്ഷകരെയും യുവതലമുറയെയും ആകർഷിച്ച് ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു

ചിരിയും ആക്ഷനുമായി 'സാഹസം'; കുടുംബ പ്രേക്ഷകരെയും യുവതലമുറയെയും ആകർഷിച്ച് ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു
Aug 19, 2025 12:29 PM | By Anusree vc

(moviemax.in) മികച്ച പ്രതികരണങ്ങളുമായി 'സാഹസം' തിയേറ്ററുകളിൽ കുതിക്കുന്നു. വൻ ബഡ്ജറ്റിൽ ഒരുങ്ങിയ അന്യഭാഷാ സിനിമകൾക്കിടയിലും യുവജനങ്ങളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ച് മുന്നേറുകയാണ് ഈ കൊച്ചു ചിത്രം.

ബാബു ആന്റണി, നരേയ്ന്‍, ഗൗരി കിഷന്‍, റംസാന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഒരേ സമയം കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് തുല്യ പ്രാധാന്യം നല്‍ക്കുന്നു. 21 ഗ്രാംസ് എന്ന വിജയ ചിത്രത്തിന്റെ അമരക്കാരായ സംവിധായകന്‍ ബിബിന്‍ കൃഷ്ണ, നിര്‍മ്മാതാവ് റിനീഷ് കെ എന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം ഓണത്തിന് കാണേണ്ട കംപ്ലീറ്റ് എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ് ആയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ആദ്യ വാരത്തേക്കാള്‍ ഇരട്ടിയിലേറെ പ്രേക്ഷകരാണ് ഇപ്പോള്‍ സിനിമ കാണാനായി എത്തിച്ചേരുന്നത്. തിയേറ്ററുകളില്‍ സാഹസം പൊട്ടിച്ചിരിയും കയ്യടികളും തീര്‍ക്കുന്നുവെന്ന്, പടം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തുന്നു.

ബിബിന്‍ അശോകാണ് സിനിമയുടെ മ്യൂസിക് ഡയറക്ടര്‍. ചിത്രത്തിലെ 'ഓണം മൂഡ്' എന്ന ഗാനം, റിലീസിന് മുന്നേ തന്നെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ സിനിമക്കൊപ്പം, 1999ല്‍ റിലീസായ ഇന്‍ഡിപെന്‍ഡന്‍സ് എന്ന ചിത്രത്തിലെ 'ഒരു മുത്തം തേടി' എന്ന ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷനും വീണ്ടും തരംഗമായി മാറുകയാണ്. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേര്‍ഷനിലും അഭിനയിച്ചിരിക്കുന്നു എന്ന കൗതുകവും സാഹസത്തിലുണ്ട്

'Sahasam' is full of laughter and action; The film continues to attract family audiences and the younger generation and is showing to packed audiences

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories