(moviemax.in) മാത്യു തോമസ് നായകനായ 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
'ഫൈറ്റ് ദ നൈറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' ആന്തം ആയാണ് പുറത്തുവിട്ടിരിക്കുന്നത്. റാപ്പറായ ഗബ്രി ആദ്യമായി ഒരു സിനിമയിൽ പിന്നണി ഗായകനാകുന്നു എന്നതാണ് ഈ പാട്ടിന്റെ പ്രധാന ആകർഷണം. ഗാനം എഴുതിയതും ഗബ്രി തന്നെയാണ്. യാക്സൺ ഗാരി പെരേരയും നേഹ എസ്. നായരും ചേർന്നാണ് ഈണമിട്ടിരിക്കുന്നത്.
'പ്രണയവിലാസം' എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ഈ റൊമാന്റിക് സസ്പെൻസ് ത്രില്ലറിന്റെ രചന നിർവഹിച്ചിരിക്കുന്നത്. എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. മാത്യു തോമസിനൊപ്പം മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീത അവകാശം ടി സീരീസ് സൗത്ത് സ്വന്തമാക്കി.
The first song from Mathew Thomas film Nellikampoyil Knight Riders is out