(moviemax.in) ഗോകുലം ഗോപാലൻ നിർമ്മിച്ച് ജയറാമും കാളിദാസ് ജയറാമും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം 'ആശകൾ ആയിരം' ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ തുടങ്ങി. കാക്കനാട് മാവേലിപുരത്ത് നടന്ന പൂജാ ചടങ്ങുകൾക്ക് ശേഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
'ഒരു വടക്കൻ സെൽഫി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജി. പ്രജിത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റീവ് ഡയറക്ടറാകുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ജയറാം, കാളിദാസ് ജയറാം എന്നവർക്കൊപ്പം ആശാ ശരത് ഇഷാനി ആനന്ദ് മന്മദൻ ഷിൻഷാ എന്നിവരും പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ ഉണ്ട്.
തിരക്കഥ അരവിന്ദ് രാജേന്ദ്രൻ, ജൂഡ് ആന്റണി ജോസഫ്, ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, എഡിറ്റർ ഷഫീഖ് പി.വി, സംഗീതം സനൽ ദേവ്, നിർമ്മാണം ഗോകുലം ഗോപാലൻ (ശ്രീ ഗോകുലം മൂവീസ്), കോ-പ്രൊഡ്യൂസേഴ്സ് ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, പ്രോജക്റ്റ് ഡിസൈനർ ബാദുഷ.എൻ.എം എന്നിവരാണ്.
Jayaram Kalidas Jayarams film Ashagal Aayir begins shooting