(moviemax.in) എല്ലാ സിനിമകളിലും മുഖ്യ കഥാപാത്രമായിത്തന്നെ വരണമെന്ന് തനിക്ക് നിർബന്ധമില്ലെന്ന് നടൻ നസ്‌ലെൻ. കഥാപാത്രങ്ങളുടെ വ്യത്യസ്തതയാണ് തന്നെ ആകർഷിക്കുന്നതെന്നും, അതുകൊണ്ടാണ് 'ലോക', 'ആലപ്പുഴ ജിംഖാന' പോലുള്ള സിനിമകളുടെ ഭാഗമായതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
"ലോകയിലും അത്തരമൊരു നായകൻ തന്നെയാണ്. എന്റെ തല, എന്റെ ഫുൾ ഫിഗർ വേണമെന്ന നിർബന്ധം എനിക്കില്ല. ഞാൻ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ലോകയിലേത്. കഥയിൽ വ്യത്യസ്തതയുണ്ട്, സിനിമയുടെ സ്കെയിലും വലുതാണ്. ഇതൊരു പുതിയ ശ്രമമായതുകൊണ്ട് അതിന്റെ ഭാഗമാകാൻ എനിക്ക് താല്പര്യമുണ്ട്."
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളെക്കുറിച്ചും നസ്‌ലെൻ പ്രതികരിച്ചു. "'ടിക്കി ടാക്ക' എന്ന സിനിമയിൽ നിന്ന് എന്നെ പുറത്താക്കി എന്നുവരെ ആളുകൾ പറഞ്ഞു. ഞാൻ ആ ടീമിനൊപ്പം ചേരാൻ രണ്ട് ദിവസം ബാക്കി നിൽക്കുമ്പോഴാണ് ഈ വാർത്ത ഞാൻ കാണുന്നത്. 'ആസിഫ് അലിയേക്കാൾ കൂടുതൽ പണം ചോദിച്ചു' എന്നൊക്കെ ആളുകൾക്ക് തോന്നുന്നത് അവർ എഴുതിവിടുന്നതാണ്," നസ്‌ലെൻ പറഞ്ഞു.
ഇന്ത്യൻ സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോയെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ലോക'. സംവിധായകൻ ഡൊമിനിക് അരുൺ ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് സൂപ്പർഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. "ലോക" എന്ന പേരുള്ള സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ടീസർ പുറത്തിറങ്ങിയതോടെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
I don't necessarily want my head my full figure in the movie -Nazlen new update