(moviemax.in)ആക്ഷൻ ത്രില്ലറുകളുടെ അമരക്കാരനായ ഷാജി കൈലാസും മലയാളത്തിലെ കരുത്തുറ്റ നടൻ ജോജു ജോർജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'വരവി'ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'റിവഞ്ച് ഈസ് നോട്ട് എ ഡേർട്ടി ബിസിനസ്' എന്ന ടാഗ്‌ലൈനോടുകൂടിയ പോസ്റ്റർ, ചിത്രം ഒരു മാസ്സ് ആക്ഷൻ എൻ്റർടെയ്നർ ആയിരിക്കുമെന്ന് സൂചന നൽകുന്നു. മലയാളത്തിൽ ആദ്യമായി ഒരു സിനിമയിൽ 4 ഫൈറ്റ് മാസ്റ്റർമാർ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്
ഹൈറേഞ്ച് മലനിരകളില്‍ ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാന്ററുടെ സാഹസ്സികമായ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എ.കെ. സാജനാണ്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമിക്കുന്ന ചിത്രത്തിന്റെ സഹ നിർമാണം ജോമി ജോസഫ്.
ദക്ഷിണേന്ത്യയിലെ മികച്ച ആക്‌ഷൻ കോറിയോഗ്രാഫേഴ്സ് ആയ കലൈകിങ്സ്റ്റൺ, ഫീനിക്സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്‌ഷൻ കൈകാര്യം ചെയ്യുന്നത്. മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിേലേയും വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖനായ സാം സി. എസ്സാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ഛായാഗ്രഹണം സുജിത് വാസുദേവ്. എഡിറ്റിങ് ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം. മേക്കപ്പ് ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ സമീരാ സനീഷ്. ചീഫ് അസ്സോ. ഡയറക്ടർ സ്യമന്തക് പ്രദീപ്. പ്രൊഡക്‌ഷൻ കൺട്രോളർ വിനോദ് മംഗലത്ത്. സെപ്റ്റംബർ ആറു മുതൽ ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ലൊക്കേഷൻ മൂന്നാർ, മറയൂർ, കാന്തല്ലൂർ ഭാഗങ്ങളാണ്. പിആർഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ.
The title poster of Shaji Kailas-Joju duo's 'Varav' has the tagline 'Revenge is not a dirty business'