(moviemax.in)മലയാള ചലച്ചിത്രനടൻ മണികണ്ഠൻ ആചാരിയുടെ മാതാവ് സുന്ദരി അമ്മാൾ (70) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടക്കും.
തൃപ്പൂണിത്തുറ സ്വദേശിയായ മണികണ്ഠന് മൂന്ന് സഹോദരന്മാരാണ്. മണികണ്ഠന്റെ മൂത്ത സഹോദരൻ ഒരു ശില്പിയാണ്. രണ്ടാമത്തെയാള്‍ പല സംഗീതോപകരണ വിദഗ്ധനാണ്. മൂന്നാമത്തെ സഹോദരൻ കലാക്ഷേത്ര അംഗവും.
തിയേറ്റർ ആർട്ടിസ്റ്റായിരുന്ന മണികണ്ഠൻ, രാജീവ് രവി സംവിധാനം ചെയ്ത 'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിലെ 'ബാലൻ' എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. രജനികാന്തിന്റെ 'പേട്ട' ഉൾപ്പെടെ നിരവധി തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Actor Manikandan Achari's mother passes away